Image

മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന കല്യാണം, ഫസ്റ്റ്!ലുക്ക് പോസ്റ്റര്‍ കാണാം

Published on 07 November, 2017
മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന കല്യാണം, ഫസ്റ്റ്!ലുക്ക് പോസ്റ്റര്‍ കാണാം

നടനും എം.എല്‍.എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന ആദ്യ ചിത്രമാണ് കല്യാണം. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്!ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബിജു മേനോനെ നായകനാക്കി ഒരുക്കിയ സോള്‍ട്ട് മാംഗോ ട്രീയുടെ സംവിധായകനാണ് രാജേഷ്.

ഡബ്‌സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായികയാകുന്നത്. നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നായികയുടെ പിതാവായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്.

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക