പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമപ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സായി പല്ലവി. പ്രേമത്തിന് ശേഷം കലിയിലും സായി നായികയായി. പിന്നീട് തെലുങ്കില്‍ ഫിദയിലൂടെയും സായി ഞെട്ടിച്ചു. ഇപ്പോള്‍ ഫിദയുടെ മലയാളം പതിപ്പിന്റെ ട്രെയിലല്‍ പുറത്തെത്തിയിരിക്കുകയാണ്.
വരുണ്‍ തേജയെ നായകനാക്കി ശേഖര്‍ കമൂല ഒരുക്കുന്ന ചിത്രം തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് പറയുന്നത്.