Image

സാന്‍വി ശ്രീജിത്ത് നാഷ്ണല്‍ അമേരിക്കന്‍ 'മിസ്സ് പേജന്റ്' മത്സരത്തില്‍ ടെക്സ്സിനെ പ്രതിനിധീകരിക്കും.

പി.പി.ചെറിയാന്‍ Published on 08 November, 2017
സാന്‍വി ശ്രീജിത്ത് നാഷ്ണല്‍ അമേരിക്കന്‍ 'മിസ്സ് പേജന്റ്' മത്സരത്തില്‍ ടെക്സ്സിനെ പ്രതിനിധീകരിക്കും.
ഡാളസ്(ടെക്‌സസ്): ഡാളസ് പ്ലാനോയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനി കാലിഫോര്‍ണിയ ഡ്‌സ്‌നിലാന്റില്‍ നവം.19 മുതല്‍ 22 വരെ നടക്കുന്ന നാഷ്ണല്‍ അമേരിക്കന്‍ മിസ്സ് പേജന്റ് മത്സരത്തില്‍ ടെക്‌സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

2017 ജൂലായില്‍ 180 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മിസ്സ് ടെക്‌സസ് പ്രീ-ടീന്‍ മത്സരത്തില്‍ സാന്‍വി കിരീടമണിഞ്ഞിരുന്നു.

നാഷ്ണല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ കാഷ്, സ്‌ക്കോളര്‍ഷിപ്പ്, മറ്റു സമ്മാനങ്ങള്‍ തുടങ്ങിയവ ലഭിക്കും.

പ്ലാനൊ ഫഌവര്‍ മിഡില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ സാന്‍വി ഇന്ത്യയിലാണ് ജനിച്ചത്. എലിമെന്ററി സ്‌ക്കൂള്‍ വിദ്യാഭ്യാസം ഫിലിപൈന്‍സിലായിരുന്നു.

നാലാം ഗ്രേഡ് മുതല്‍ ടെക്‌സസ് പ്ലാനോയില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.

സിംഗിങ്ങ്, സ്പീച്ച്, തിയ്യറ്റര്‍ മത്സരങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള സാന്‍വി ഇപ്പോള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സ്‌ക്കൂളിലെ ഫാള്‍ മ്യൂസിക്കില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്. പൈല്‍സ് ഫഌവര്‍ ആര്‍ട്ട്‌സ് ആന്റ് മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ ഫൈനലിസ്റ്റ് കൂടിയായിരുന്നു സാന്‍വി.

സാന്‍വി ശ്രീജിത്ത് നാഷ്ണല്‍ അമേരിക്കന്‍ 'മിസ്സ് പേജന്റ്' മത്സരത്തില്‍ ടെക്സ്സിനെ പ്രതിനിധീകരിക്കും.
സാന്‍വി ശ്രീജിത്ത് നാഷ്ണല്‍ അമേരിക്കന്‍ 'മിസ്സ് പേജന്റ്' മത്സരത്തില്‍ ടെക്സ്സിനെ പ്രതിനിധീകരിക്കും.
സാന്‍വി ശ്രീജിത്ത് നാഷ്ണല്‍ അമേരിക്കന്‍ 'മിസ്സ് പേജന്റ്' മത്സരത്തില്‍ ടെക്സ്സിനെ പ്രതിനിധീകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക