Image

കേരളാ സ്‌റ്റേറ്റ് ഫോക്‌ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് പി എസ് ബാനര്‍ജിക്കും ഉന്മേഷിനും സ്വീകരണം നല്‍കി

വിപിന്‍ മാങ്ങാട്ട്‌ Published on 08 November, 2017
കേരളാ സ്‌റ്റേറ്റ് ഫോക്‌ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് പി എസ് ബാനര്‍ജിക്കും ഉന്മേഷിനും  സ്വീകരണം നല്‍കി
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ചിലമ്പ് 2017 (ഓണം ഈദ് സംഗമം) പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന കേരളാ സ്‌റ്റേറ്റ് ഫോക്‌ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് പി എസ് ബാനര്‍ജിക്കും ഉന്മേഷിനും കുവൈറ്റ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. അസോസിയേഷന്റെ ചിലമ്പ് 2017 (ഓണം ഈദ് സംഗമം) നവംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതല്‍ സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ (സീനിയര്‍) വച്ച് ആണ് നടക്കുന്നത്.
സംഗമത്തില്‍ വിവിധ കലാപരുപാടികളോടൊപ്പം 'കനല്‍ പാട്ടുകൂട്ടം' സംഘവും ഒപ്പം പൊലിക നാടന്‍പാട്ടുകൂട്ടം കുവൈറ്റും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും.

കേരളാ സ്‌റ്റേറ്റ് ഫോക്‌ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് പി എസ് ബാനര്‍ജിക്കും ഉന്മേഷിനും  സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക