Image

നോട്ട്‌ നിരോധനം: സൂററ്റില്‍ 21,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടമായെന്ന്‌ മന്‍മോഹന്‍ സിംഗ്‌

Published on 08 November, 2017
നോട്ട്‌ നിരോധനം: സൂററ്റില്‍ 21,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടമായെന്ന്‌ മന്‍മോഹന്‍ സിംഗ്‌



അഹമ്മദാബാദ്‌: നോട്ട്‌ നിരോധനത്തിനു ശേഷം ഗുജറാത്തിലെ സൂററ്റില്‍ 21,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടമായെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. സൂററ്റിലെ കൈത്തറി മേഖലയിലെ 35 ശതമാനം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമായി. സൂററ്റില്‍ 60,000 കൈത്തറികള്‍ ഉപേക്ഷിച്ചെന്നും അദ്ദേഹം അഹമ്മദാബാദില്‍ പറഞ്ഞു.

ജിഎസ്‌ടി നടപ്പാക്കിയതിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‌ടി നടപ്പാക്കിയതോടെ ചെറുകിട ബിസിനസ്‌ രംഗത്ത്‌ പണം നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസം സര്‍ക്കാര്‍ തല്ലിക്കെടുത്തിയെന്നും മന്‍മോഹന്‍ സിംഗ്‌ കുറ്റപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക