Image

ട്രക്ക്‌ പാഞ്ഞുകയറി ഒന്‍പത്‌ വിദ്യാര്‍ഥികള്‍ മരിച്ചു

Published on 08 November, 2017
 ട്രക്ക്‌ പാഞ്ഞുകയറി ഒന്‍പത്‌ വിദ്യാര്‍ഥികള്‍ മരിച്ചു


ചണ്ഡിഗഡ്‌: സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഇടയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറി ഒന്‍പത്‌ പേര്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പഞ്ചാബിലെ ബാദിണ്ഡ ജില്ലയിലാണ്‌ നടുക്കുന്ന സംഭവമുണ്ടായത്‌. സ്ഥലത്തെ ഒരു ഫ്‌ലൈ ഓവറിന്‍റെ ഓരത്ത്‌ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക്‌ ട്രക്ക്‌ പാഞ്ഞുകയറുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞ്‌ കാരണം ട്രക്ക്‌ െ്രെഡവര്‍ക്ക്‌ കാഴ്‌ച മങ്ങിയതാണ്‌ അപകടത്തിന്‌ കാരണമായത്‌.

ബാദിണ്ഡബര്‍ണാല ദേശീയപാതയിലെ ബുച്ചോ മാണ്ഡി പട്ടണത്തിലാണ്‌ ദുരന്തമുണ്ടായത്‌. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്‌ പോകാന്‍ കയറിയ ബസ്‌ മറ്റൊരു മിനിബസുമായി കൂട്ടിയിടിച്ചു. 

ഇതേതുടര്‍ന്ന്‌ സഞ്ചരിച്ച ബസില്‍ നിന്നിറങ്ങി വിദ്യാര്‍ഥികള്‍ വാഹനത്തിന്‌ കാത്തുനില്‍ക്കുന്‌പോഴാണ്‌ ട്രക്ക്‌ പാഞ്ഞുകയറിയത്‌. പിന്നില്‍ നിന്നും വന്ന ട്രക്ക്‌ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക്‌ ഇടിച്ചുകയറി എന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനവും തടസപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക