Image

അന്തരീക്ഷ മലിനീകരണം: ദല്‍ഹിയില്‍ ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു

Published on 08 November, 2017
അന്തരീക്ഷ മലിനീകരണം: ദല്‍ഹിയില്‍ ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു


ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നാം ദിവസവും അന്തരീക്ഷ മലിനീകരണം രൂക്ഷം. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന്‌ ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്‌ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന്‌ 11 ട്രെയിനുകള്‍ വൈകിയോടുകയാണ്‌. പുകമഞ്ഞ്‌ മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്‌.

ചൊവ്വാഴ്‌ച പുലര്‍ച്ചെ ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ്‌ മികച്ച കാലാവസ്ഥാ നിലവാരം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷവും ദല്‍ഹിയിലെ കാലാവസ്ഥ മോശം നിലയിലെത്തിയിരുന്നു.

വായുമലിനീകരണം വന്‍തോതില്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ദല്‍ഹിയില്‍ ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു ജനങ്ങള്‍ വീടിന്‌ പുറത്തിറങ്ങരുതെന്നും  ആവശ്യപ്പെട്ടിരുന്നു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക