Image

സത്‌നാം സിങ്ങിന്റെ കുടുംബത്തിന്‌ പത്തു ലക്ഷം ധനസഹായം

Published on 08 November, 2017
സത്‌നാം സിങ്ങിന്റെ കുടുംബത്തിന്‌ പത്തു ലക്ഷം ധനസഹായം

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ കുടുംബത്തിന്‌ വിചാരണക്കോടതിയുടെ വിധിക്കു വിധേയമായി പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിന്റെതാണ്‌ തീരുമാനം.

 മാതാ അമൃതാനന്ദമയി മഠത്തില്‍ വച്ചാണ്‌ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സത്‌നാം സിംഗിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.  ആശുപത്രിയിലെ സഹഅന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ്‌ സത്‌നാം സിങ്ങ്‌ മരിച്ചതെന്നാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. 2012 ആഗസ്റ്റ്‌ 4നാണ്‌ സത്‌നാം സിങ്ങ്‌ മരണപ്പെട്ടത്‌. ഇത്‌ സംബന്ധിച്ച്‌ ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക