Image

കാറ്റലോണിയന്‍ നേതാക്കളെ ബെല്‍ജിയന്‍ കോടതി മോചിപ്പിച്ചു

Published on 08 November, 2017
കാറ്റലോണിയന്‍ നേതാക്കളെ ബെല്‍ജിയന്‍ കോടതി മോചിപ്പിച്ചു
ബ്രസല്‍സ്: ബെല്‍ജിയന്‍ പോലീസിനു കീഴടങ്ങിയ കാറ്റലോണിയയുടെ മുന്‍ പ്രസിഡന്റ് കാള്‍ പീജ്ഡിമോന്റിനെയും നാലു മുന്‍മന്ത്രിമാരെയും ബ്രസല്‍സ് കോടതി ഉപാധികളോടെ മോചിപ്പിച്ചു. അനുവാദം കൂടാതെ രാജ്യം വിടരുത്, താമസിക്കുന്ന സ്ഥലത്തിന്റെ വ്യക്തമായ വിവരങ്ങള്‍ പോലീസില്‍ അറിയിക്കണം എന്നീ നിബന്ധനകളോടെയാണ് മോചനം.

വിഘടനവാദം, വിപ്ലവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പീജ്ഡിമോന്റിനും സംഘത്തിനും സ്പാനിഷ് കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതു കൈപ്പറ്റാതെ രാജ്യം വിട്ടതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെയാണ് അഞ്ചു പേരും ബെല്‍ജിയന്‍ പോലീസിനു കീഴടങ്ങിയത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക