Image

വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ജര്‍മനിയുടെ നൂറു മില്യണ്‍

Published on 08 November, 2017
വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ജര്‍മനിയുടെ നൂറു മില്യണ്‍
 
ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജര്‍മനി വികസ്വര രാജ്യങ്ങള്‍ക്ക് നൂറു മില്യണ്‍ യൂറോ നല്‍കും. ബോണില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലാണ് പ്രഖ്യാപനം.

പരിസ്ഥിതി മന്ത്രാലയമാണ് ഇതില്‍ അന്പതു മില്യണ്‍ നല്‍കുക. ബാക്കി വരുന്ന തുക സാന്പത്തിക സഹകരണ വികസന വകുപ്പും നല്‍കും. ഈ പകുതി ഏറ്റവും അവികസിതമായ രാജ്യങ്ങള്‍ക്കു മാത്രമായി മാറ്റിവയ്ക്കും. 

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന രാജ്യങ്ങളുമായും അവിടത്തെ ജനങ്ങളുമായി ജര്‍മനി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ പ്രതീകമയാണ് ഈ സഹായമെന്ന് പരിസ്ഥിതി മന്ത്രി ബാര്‍ബറ ഹെന്‍ഡ്രിക്‌സ്. 

ഇതിനകം ഈ ഇനത്തിലേക്ക് 240 മില്യണ്‍ യൂറോയാണ് ജര്‍മനി നല്‍കിക്കഴിഞ്ഞത്. മറ്റേതു ലോക രാജ്യം നല്‍കുന്നതിനെക്കാളധികമാണിത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക