Image

ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കാനൊരുങ്ങി ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി

Published on 08 November, 2017
ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കാനൊരുങ്ങി ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി
  കുവൈത്ത് സിറ്റി : ഒഐസിസി കുവൈറ്റ് നവംബര്‍ 23 നു സംഘടിപ്പിക്കുന്ന പുരസ്‌കാര സന്ധ്യയില്‍ പങ്കെടുക്കുവാന്‍ കുവൈറ്റില്‍ എത്തിച്ചേരുന്ന ഉമ്മന്‍ ചാണ്ടിക്കും ഒഐസിസി വക്താവ് ഖുശ്ബുവിനും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. 

വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ കേന്ദ്രത്തിലും രാഷ്ട്രീയ ഫാസിസ്റ്റുകള്‍ കേരളം ഭരിക്കുന്‌പോള്‍ പെട്രോള്‍ പാചകവാതക നിരക്കുകള്‍ വര്‍ധിപ്പിച്ചു കുടുംബ ബജറ്റുകള്‍ താറുമാറാക്കി, അശാസ്ത്രിയമായി ജിഎസ്ടി നടപ്പിലാക്കി ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു. 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചു രാജ്യത്തെ സാന്പത്തിക അരിക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു . രണ്ടു കോടി ജോലി സാധ്യതകള്‍ സൃഷ്ട്ടിക്കും എന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ എത്തിയ ബിജെപി ഗവണ്മെന്റ് ചെറുകിട വ്യവസായങ്ങള്‍ താറുമാറാക്കി 30 ലക്ഷം ആളുകളുടെ ജോലി നഷ്ടപ്പെടുത്തിയെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയേലിനു ചടങ്ങില്‍ സപ്തതിയുടെ നിറവില്‍ ആദരവ് നല്‍കി. ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍, ഒഐസിസി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് മാരാമണ്‍, വൈസ് പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു. രാജീവ് നാടുവിലേമുറി ,ചാക്കോ ജോര്‍ജ്കുട്ടി, ബി.എസ്. പിള്ള , മാത്യു ചെന്നിത്തല, പ്രേംസണ്‍ കായംകുളം, ഫിലിപ്പ് തോമസ്, അബ്ദുല്‍ റഹിമാന്‍ പുഞ്ചിരി, ബിജി പള്ളിക്കല്‍, ജോണ്‍സി ശാമുവേല്‍,ഹരി പത്തിയൂര്‍ ,രഘുനാഥന്‍ ആചാരി, ഷിബു ചെറിയാന്‍ ,ജിജി മാത്യു ,ജോണ്‍ വര്‍ഗീസ്, അലക്‌സാണ്ടര്‍ ദാസ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക