Image

വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട 17 കുറ്റവാളികള്‍ക്ക്‌ അബ്‌ദുള്ള രാജാവ്‌ മാപ്പു നല്‍കി

Published on 10 March, 2012
വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട 17 കുറ്റവാളികള്‍ക്ക്‌ അബ്‌ദുള്ള രാജാവ്‌ മാപ്പു നല്‍കി
ജിദ്ദ: വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന 17 കുറ്റവാളികള്‍ക്ക്‌ അബ്‌ദുള്ള രാജാവ്‌ മാപ്പു നല്‍കി. ഇവര്‍ക്കു മാപ്പു നല്‍കാന്‍ കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളോടു രാജാവു നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്‌. മറ്റു നാലുപേരുടെ വധശിക്ഷ കൂടി ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു.

വിവിധ കേസുകളില്‍ പിടിയിലായ 116 തടവുകാര്‍ക്ക്‌ രാജാവ്‌ പൊതുമാപ്പു നല്‍കി. കൂടുതല്‍ തടവുകാരെ വിട്ടയക്കാന്‍ സാധ്യതയുണെ്‌ടന്നു ജയില്‍ വിഭാഗം മേധാവി കേണല്‍ മുഹമ്മദ്‌ അല്‍ ദുബ്യാന്‍ അറിയിച്ചു.

തടവുകാരുടെ കേസുകള്‍ പഠിച്ച്‌ അര്‍ഹതയുള്ളവരെ കണെ്‌ടത്താന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ രാജാവ്‌ ഉത്തരവിട്ടിട്ടുണ്‌ട്‌. ദിയാധനം നല്‍കാനാവാതെ നാലു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജുബൈല്‍ അറൈഫി സിഗ്നലില്‍വച്ചുണ്‌ടായ വാഹനാപകടത്തില്‍ രണ്‌ടു സ്വദേശി പൗരന്മാര്‍ മരിച്ച സംഭവത്തില്‍ ജയിലിലായിരുന്ന തിരുനെല്‍വേലി സ്വദേശി കൃഷ്‌ണനും മോചിതരായവരില്‍ പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക