Image

ദുബായ് വൈഎംസിഎ എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍

Published on 08 November, 2017
ദുബായ് വൈഎംസിഎ എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍
 
ദുബായ്: വൈഎംസിഎ ദുബായുടെ ഒന്പതാമത് എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ദുബായ് ട്രിനിറ്റി ദേവാലയത്തില്‍ ആരംഭിച്ചു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. നൈനാന്‍ ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

ദുബായ് വൈഎംസിഎ പ്രസിഡന്റ് മാത്യു ചാക്കോ കൊച്ചയ്പ്പ് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മ സഭയിലെ സുവിശേഷകന്‍ റവ. എം.സി. സാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി ഫാ. ഷാജി ഫിലിപ്പ്, ദുബായ് വൈഎംസിഎ സെക്രട്ടറി ചാക്കോ ഉമ്മന്‍, ദുബായ് മാര്‍ത്തോമ്മ ഇടവക സഹ വികാരി റവ. ജോ മാത്യു, ദുബായ് സിഎസ്‌ഐ ഇടവക വികാരി റവ. ഡോ. പി.കെ. കുരുവിള, ദുബായ് വൈഎംസിഎ സ്ഥാപക പ്രസിഡന്റ് മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക