Image

പശുവിന്റെ ട്രെയിലര്‍ പുറത്ത്

Published on 08 November, 2017
പശുവിന്റെ ട്രെയിലര്‍ പുറത്ത്

ഛായാഗ്രാഹകനായ എം.ഡി. സുകുമാരന്‍ സംവിധാനം ചെയ്യുന്ന പശു എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് പശു പറയുന്നത്. നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

എബ്രഹാം മാത്യുവാണ് കഥ ഒരുക്കിയിരിക്കുന്നത്. എം.ഡി സുകുമാരന്‍ നായരും എബ്ഹാം മാത്യുവും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. സാലു ജോര്‍ജ് ഛായാഗ്രാഹണവും പി.സി.മോഹനന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. എല്‍.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക