Image

റായ് ലക്ഷ്മിയുടെ ഗ്ലാമര്‍ പ്രദര്‍ശനവുമായി ജൂലി2ലെ പുതിയ ഗാനം

Published on 08 November, 2017
റായ് ലക്ഷ്മിയുടെ ഗ്ലാമര്‍ പ്രദര്‍ശനവുമായി ജൂലി2ലെ പുതിയ ഗാനം

റായ് ലക്ഷ്മി നായികയായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ജൂലി 2. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്. ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ഒക്ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും. 24ന് ചിത്രം തിയേറ്ററുകളിലെത്തും.

ഖരാമ ഖരാമ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സമീര്‍ അഞ്ജാന്റെ വരികള്‍ക്ക് വിജു ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പവനി പാണ്ഡെയാണ് ആലാപനം.

സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സന്‍ പഹ്!ലജ് നിഹലാനിയാണ്. രാതി അഗ്‌നിഹോത്രി, ആദിത്യ ശ്രീവാസ്തവ, രവി കിഷന്‍, പങ്കജ് തൃപാതി, നിഷികാന്ത് കാമനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക