Image

ഡിട്രോയിറ്റ്‌ കേരളക്ലബ്‌ മുകേഷിനെ ആദരിച്ചു

അലന്‍ ജോണ്‍ ചെന്നിത്തല Published on 27 June, 2011
ഡിട്രോയിറ്റ്‌ കേരളക്ലബ്‌ മുകേഷിനെ ആദരിച്ചു
ഡിട്രോയിറ്റ്‌: മാനവസേവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഇക്കൊല്ലത്തെ ഭരത്‌ഗോപി പുരസ്‌ക്കാരം നേടിയ ചലച്ചിത്ര നടന്‍ മുകേഷിനെ ഡിട്രോയിറ്റ്‌ കേരളക്ലബിനു വേണ്ടി പ്രസിഡന്റ്‌ ബൈജു പണിക്കര്‍ പൊന്നാട നല്‌കി ആദരിച്ചു.

ഡിട്രോയിറ്റ്‌ കേരളക്ലബിന്റെ നേതൃത്വത്തില്‍ കേരള മുകേഷ്‌ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്ന അര്‍ബുദ ബോധവല്‍ക്കരണ സന്ദേശ യാത്രക്ക്‌ നേതൃത്വം കൊടുക്കാന്‍ ഡിട്രോയിറ്റില്‍ എത്തിയതായിരുന്നു മുകേഷ്‌. മലയാള സിനിമയുടെ മാണിക്യമായ മുകേഷ്‌ വേറിട്ട അഭിനയശൈലിയിലൂടെ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ കഴിവുള്ള ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണെന്ന്‌ ഡിട്രോയിറ്റ്‌ കേരളക്ലബ്‌ പ്രസിഡന്റ്‌ ബൈജു പണിക്കര്‍ അനുമോദന സമ്മേളനത്തില്‍ പറഞ്ഞു.

പ്രിമസ്‌ ജോണ്‍(വൈസ്‌ പ്രസിഡന്റ്‌), ജോളി ഡാനിയേല്‍(സെക്രട്ടറി), രമ്യ അനില്‍ കുമാര്‍(ട്രഷറര്‍), ബിനു പണിക്കര്‍, രെഘു അയ്യങ്കാര്‍, സുജിത്‌ മേനോന്‍, സുനില്‍ മാത്യു, ജെയ്‌സണ്‍ ജോസ്‌, രജീഷ്‌ വെങ്കിലാത്ത്‌, ബാബു കുര്യന്‍(ബി.ഒ.റ്റി ചെയര്‍മാന്‍), മാത്യു വര്‍ഗീസ്‌ ബി.ഒ.റ്റി സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഡിട്രോയിറ്റ്‌ കേരളക്ലബ്‌ മുകേഷിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക