Image

സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: വിന്‍ ഗോപാല്‍, മങ്ക ഡിംഗ്ര എന്നിവര്‍ക്ക് വിജയം

പി പി ചെറിയാന്‍ Published on 09 November, 2017
സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: വിന്‍ ഗോപാല്‍, മങ്ക ഡിംഗ്ര എന്നിവര്‍ക്ക് വിജയം
ന്യൂജഴ്‌സി: നവംബര്‍ 6 ന് സ്റ്റേറ്റ് സെനറ്ററുകളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളിയായ വിന്‍ ഗോപാല്‍ (32) ന്യൂജേഴ്‌സി സെനറ്റിലേക്കും, മങ്ക ഡിംഗ്ര വാഷിംഗ്ടണ്‍ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 

തുടര്‍ച്ചയായി പതിനൊന്ന് വര്‍ഷം റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന ജെന്നിഫര്‍ ബെക്കിനെ 28750 വോട്ടുകള്‍ നേടിയാണ് വിന്‍ ഗോപാല്‍ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് 25108 വോട്ടുകള്‍ ലഭിച്ചു.

നാല്പത്തിയഞ്ചാം ഡിസ്ട്രിക്റ്റില്‍ നിന്നും വാഷിങ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജിന്‍ യംഗലിയെ 55.4 ശതമാനം വോട്ടുകള്‍ നേടിയാണ് മങ്ക ഡിംഗ്രി പരാജയപ്പെടുത്തിയത്. ജിന്‍ യംഗലിക്ക് 44 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

വാഷിങ്ടണിലും ന്യൂജഴ്‌സിയിലും നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളും ഇന്ത്യ അമേരിക്കന്‍ വംശജനുമായ വിന്‍ ഗോപാലിന്റേയും മങ്കയുടേയും വിജയം പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോടുള്ള വോട്ടര്‍മാരുടെ എതിര്‍പ്പാണ് പ്രകടനമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 

വൈക്കം സ്വദേശിയായ ഡോ. കൃഷ്ണ മേനോനാണ് പിതാവ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടറാണ് മാതാവ്. വിന്‍ ഗോപാല്‍  2011 ല്‍ സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വിന്‍ ഗോപാല്‍, മങ്ക ഡ്രിംഗി എന്നിവരുടെ വിജയത്തില്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: വിന്‍ ഗോപാല്‍, മങ്ക ഡിംഗ്ര എന്നിവര്‍ക്ക് വിജയം
സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ്: വിന്‍ ഗോപാല്‍, മങ്ക ഡിംഗ്ര എന്നിവര്‍ക്ക് വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക