Image

ചിക്കാഗോ സാഹിത്യവേദി നവംബര്‍ 10-ന്

Published on 09 November, 2017
ചിക്കാഗോ സാഹിത്യവേദി നവംബര്‍ 10-ന്
ചിക്കഗോ സാഹിത്യവേദിയുടെ 207-മത് സമ്മേളനം നവംബര്‍ 10-ന് വെള്ളിയാഴ്ച പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (600 N Milwaukee Ave, Prospect Heights, IL 60070) കൂടുന്നതാണ്.

ശാസ്ത്രസാഹിത്യത്തിന്റെ ഭാഗമായ ചില വിഷയങ്ങളെക്കുറിച്ച് ഡോ. രവി വര്‍മ്മരാജ ചര്‍ച്ച നയിക്കും.

നിത്യജീവിതത്തില്‍ ശാസ്ത്രത്തെ അറിഞ്ഞും അറിയാതെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആശ്രയിച്ചുവരുന്നവരാണല്ലോ നമ്മള്‍. ശാസ്ത്രത്തിന്റെ ഇന്നത്തെ കുതിപ്പ് നമുക്കൊക്കെ ഊഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തേക്കാണ്. ശാസ്ത്രീയ ഗവേഷണങ്ങളില്‍ ഈ അടുത്ത കാലത്തുണ്ടായ ചില നേട്ടങ്ങള്‍ സാധാരണക്കാരുടെ ഭാഷയില്‍ ചുരുക്കത്തില്‍ വിവരിക്കുകയാണ് രവിവര്‍മ്മ രാജ ഈ നവംബര്‍ മാസ ശാസ്ത്രസാഹിത്യ വേദിയില്‍.

ചാക്കോ പൂവത്തിങ്കല്‍ സാറിന്റെ അധ്യക്ഷതയില്‍ കൂടിയ ഒക്‌ടോബര്‍ മാസ സാഹിത്യവേദിയില്‍ പഴയതും പുതിയതുമായ കവിതകള്‍, ഗാനങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തി "കാവ്യോത്സവം' അവതരിപ്പിക്കപ്പെട്ടു. അനിലാല്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സാഹിത്യവേദി അംഗങ്ങളാണ് അവതരിപ്പിച്ചത്. ശാസ്ത്രസാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചിക്കാഗോയിലെ എല്ലാ സാഹിത്യപ്രേമികളേയും ഈ നവംബര്‍ മാസ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രവിവര്‍മ്മ രാജ (630 581 9691), ലിന്‍സ് ജോസഫ് (630 540 6758), ജോണ്‍ ഇലക്കാട്ട് (773 282 4955).

നവംബര്‍ 10, 2017, 6.30 പി.എം.
കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്, 600 N Milwaukee Ave, Prospect Heights, IL 60070
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക