Image

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി

ജോയി തുമ്പമണ്‍ Published on 09 November, 2017
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി
ഹൂസ്റ്റണ്‍: എല്ലാവര്‍ഷവും നടന്നുവരുന്ന ഹൂസ്റ്റണിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ ആരാധനയും, കണ്‍വന്‍ഷനും ഒക്‌ടോബര്‍ 27,28,29 തീയതികളില്‍ ഐ.പി.സി ഹെബ്രോണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാസ്റ്റര്‍ റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷകനായിരുന്നു.

പ്രസിഡന്റ് പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പാസ്റ്റര്‍ ജോണ്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. ശനിയാഴ്ച പകല്‍ ഉണര്‍വ്വ് യോഗങ്ങളും സെമിനാറുകളും നടന്നു. ശനിയാഴ്ച രാത്രിയില്‍ നടന്ന പൊതു മീറ്റിംഗിന് പാസ്റ്റര്‍ തോമസ് യോഹന്നാന്‍ നേതൃത്വം നല്‍കി.

ഞായറാഴ്ച രാവിലെ നടന്ന പൊതു ആരാധനയ്ക്ക് ഡോ. സാബു വര്‍ഗീസ് നേതൃത്വം നല്‍കി. പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് തിരുവത്തായ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ സഭകളിലെ ശുശ്രൂഷകന്മാരെ കൂടാതെ ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ഭാരവാഹികളായ ജോണ്‍സണ്‍ മാത്യു സെക്രട്ടറി, കോശി തോമസ് ട്രഷറര്‍ എന്നിവരും നേതൃത്വം നല്‍കി. ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ ഈ ഫെല്ലോഷിപ്പ് ചെയ്തുവരുന്നു.
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക