Image

തോമസ്‌ ചാണ്ടിയുടെ രാജി ഉടനുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകള്‍

Published on 10 November, 2017
 തോമസ്‌ ചാണ്ടിയുടെ  രാജി ഉടനുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകള്‍


തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത വകുപ്പ്‌ മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി ഉടനുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. മന്ത്രിയെ സി.പി.ഐ.എം കൈവിടുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. രാജിവെയ്‌ക്കുന്ന കാര്യം തോമസ്‌ ചാണ്ടി സ്വയം തീരുമാനിക്കണമെന്ന്‌ സി.പി.ഐ.എം അദ്ദേഹത്തെ അറിയിച്ചിരിക്കുകയാണ്‌.


സാഹചര്യം ഗൗവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക്‌ സി.പി.ഐ.എം നേതൃത്വം എത്തിയിരിക്കുന്നത്‌. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ്‌ ചാണ്ടി തീരുമാനമെടുക്കണമെന്നാണ്‌ സി.പി.ഐ.എം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

തോമസ്‌ ചാണ്ടി രാജിയുെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കാനാണ്‌ നേതൃത്വത്തിന്റെ തീരുമാനം. എല്‍.ഡി.എഫ്‌ യോഗം ചേരുകയാണെങ്കില്‍ മുന്നണി തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും.

എന്‍സിപിക്ക്‌ രണ്ട്‌ എം.എല്‍.എമാരാണ്‌ സഭയിലുള്ളത്‌. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ്‌ രാജിവെച്ചത്‌. തുടര്‍ന്ന്‌ തോമസ്‌ ചാണ്ടി മന്ത്രിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക