Image

അമേരിക്കയുടെ നേര്‍ക്കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 10 November, 2017
അമേരിക്കയുടെ നേര്‍ക്കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: ഇലകളുടെ നിറം മഞ്ഞയും ചുവപ്പുമൊക്കെയാക്കി മാറ്റി ഒരു ചിത്രകാരന്‍ വരച്ച ചിത്രം പോലെ പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. എന്നും വിത്യസ്തങ്ങളായ പരിപാടികളുമായി, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും (ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ വാര്‍ത്തകളും വിശേഷങ്ങളും കോര്‍ത്തിണക്കി ലോക മലയാളികള്‍ക്കായി ഹൃദയപൂര്‍വ്വം കാഴ്ച്ച വെയ്ക്കുന്നു.

ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായ ഫലാഡല്‍ഫിയയിലെ കരുണ ചാരിറ്റി ഒരുക്കിയ ടാലന്റ് ഷോയുടെയും, മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയറിന്റെ (MARC) കുടുംബ സംഗമത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ തന്നെ െ്രെട സ്‌റ്റേറ്റ് കേരളാ ദിനാഘോഷവും, ചിക്കാഗോയില്‍ വച്ചു നടന്ന എസ്. എം. സി. സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗങ്ങളും ഈ എപ്പിസോഡില്‍ കാണാന്‍ സാധിക്കും. കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയുമായി എഷ്യാനെറ്റ് യൂ.എസ്.എ. എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോര്‍ നടത്തുന്ന പ്രത്യേക അഭിമുഖവും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ എപ്പിസോഡിന്റെ അവതാരിക ന്യൂജേഴ്‌സിയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകിയും, എം.സി.യുമൊക്കെയായ ദീപ്തി നായരാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക