Image

ആ രാജകുമാരനെ തന്നതിന് നന്ദി, സൂര്യയുടെ അമ്മയ്ക്ക് നന്ദി പറഞ്ഞ് ജോ

Published on 10 November, 2017
ആ രാജകുമാരനെ തന്നതിന് നന്ദി, സൂര്യയുടെ അമ്മയ്ക്ക് നന്ദി പറഞ്ഞ് ജോ

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വമ്പന്‍ മടങ്ങിവരവാണ് ജ്യോതിക നടത്തിയത്. പിന്നീട് എത്തിയ മഗലിയര്‍ മട്ടുവും വന്‍ഹിറ്റായിരുന്നു. തന്റെ വിജയത്തിനു പിന്നില്‍ ഭര്‍ത്താവായ സൂര്യ തന്നെയാണെന്നാണ് ജോ പറയുന്നത്. ‘ജസ്റ്റ് ഫോര്‍ വിമണ്‍’ മാസികയുടെ പുരസ്‌കാരവേദിയിലാണ് ജ്യോതിക മനസു തുറന്നത്.

‘എന്റെ ജീവിതത്തിന് പിന്നിലും ഒരുപാട് സ്ത്രീകള്‍ ഉണ്ട്. ആദ്യത്തേത്, എന്റെ പതിനേഴാം വയസില്‍ അമ്മ. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു ‘ ജോ, നീ ആളുകളെ നേര്‍ക്കുനേര്‍ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നിന്റെ ബാങ്ക് എക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം, നിനയ്ക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം.’ അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. ജ്യോതിക പറഞ്ഞു.

സൂര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്റെ നിലനില്‍പും ജീവിതമൂല്യവും കൂടുതലറായി പറഞ്ഞുതന്നത് അവരാണ്. ലക്ഷ്മി അമ്മ ഒരു രാഞ്ജിയാണ്. കാരണം അവര്‍ ഒരു രാജകുമാരനെയാണ് വളര്‍ത്തിയെടുത്തത്. ഒരു രാഞ്ജിക്ക് മാത്രമേ രാജകുമാരനെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ഇന്നത്തെ സമൂഹത്തില്‍ ഭാര്യയാണ് ഭര്‍ത്താക്കന്മാരെ നേര്‍വഴിക്ക് നടത്തി കുട്ടികളെയും വളര്‍ത്തി നേരെയാക്കേണ്ടത്.’ ജ്യോതിക പറഞ്ഞു.

‘അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളര്‍ത്തി വലുതാക്കി. ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതുതന്നെ. ഞാന്‍ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത് ആ അമ്മ കാരണമാണ്.’ജ്യോതിക പറഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക