Image

ഡബ്ലിനില്‍ ഫാ.റെക്‌സണ്‍ വക്കച്ചനും ഫാ.ഫ്രാന്‍സിസ് സേവ്യറിനും സ്വീകരണം

Published on 10 November, 2017
ഡബ്ലിനില്‍ ഫാ.റെക്‌സണ്‍ വക്കച്ചനും ഫാ.ഫ്രാന്‍സിസ് സേവ്യറിനും സ്വീകരണം

എന്നീസ്: അയര്‍ലന്‍ഡിലെ ആത്മീയ ശുശ്രൂഷകള്‍ക്കായി കൊച്ചി രൂപതയില്‍നിന്നുമെത്തിയ ഫാ.റെക്‌സണ്‍ വക്കച്ചന്‍ ചുള്ളിക്കലിനും ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടിലും ഡബ്ലിനില്‍ സ്വീകരണം നല്‍കി. ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡയോസിസ്), വോയിസ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജോര്‍ജ് അഗസ്റ്റിനും വിമാനത്താവളത്തില്‍ ഇരുവരേയും സ്വീകരിച്ചു. 

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഐറിഷ് ജനങ്ങളിലേക്ക് ശക്തമായി വളര്‍ത്തുന്നതിന്, കില്ലലൂ ഡയോസിസ് മെത്രാന്‍ ഡോ. ഫിന്‍ടെന്‍ മൊനഹന്‍ മുന്‍കൈ എടുത്താണ് വൈദികരെ അയര്‍ലന്‍ഡില്‍ എത്തിച്ചത്. ഇതോടൊപ്പം തന്നെ കില്ലലൂ ഡയോസിന്റെ ഷാന്നോന്‍, ബിര്‍ എന്നീ ദേവാലയങ്ങളുടെ ചുമതലയും ഇവര്‍ക്ക് നല്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് : ജോമോന്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക