Image

നാഷണല്‍ സാഹിത്യോത്സവ്: സച്ചിദാനന്ദന്‍ മുഖ്യാതിഥി

Published on 10 November, 2017
നാഷണല്‍ സാഹിത്യോത്സവ്: സച്ചിദാനന്ദന്‍ മുഖ്യാതിഥി

കുവൈത്ത്: ഫഹാഹീല്‍ ഫിലിപ്പീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നവംബര്‍ 17 ന് നടക്കുന്ന റിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ സാഹിത്യോത്സവില്‍ പ്രമുഖ സാഹിത്യകാരന്‍ കെ. സച്ചിദാനനന്ദന്‍ മുഖ്യാതിഥിയാവും. 

യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തല മല്‍സരങ്ങളിലൂടെ പ്രതിഭാത്വം തെളിയിച്ച മല്‍സരാര്‍ഥികള്‍ മാറ്റുരക്കുന്ന കുവൈത്ത് നാഷണല്‍ സാഹിത്യോല്‍സവില്‍ വൈകുന്നേരം നടക്കുന്ന സംസ്‌കാരിക സമ്മേളനത്തില്‍ സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

കവി, നിരൂപകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ അദ്ദേഹം വിവര്‍ത്തന സാഹിത്യത്തിലൂടെ ലോകസാഹിത്യകാരന്‍മാരെ കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.കവിതാ സമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, നാടകങ്ങള്‍, യാത്രാ വിവരണങ്ങള്‍, പഠനം, ലേഖന സമാഹാരങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ സമഗ്ര മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സച്ചിദാനന്ദനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി ഡസനിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ഉടമകൂടിയാണ് സച്ചിദാനന്ദന്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക