Image

സൗദിയില്‍ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Published on 10 November, 2017
സൗദിയില്‍ വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ദമാം: സൗദിയില്‍ വനിതള്‍ക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. നവംബര്‍ 11 ന് (ശനി) ജിദ്ദ അല്‍ജൗഹറ സ്‌റ്റേഡിയത്തിലാണ് പ്രഥമ ടൂര്‍ണമെന്റ് അരങ്ങേറുക. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന മത്സരത്തിലേക്ക് പുരുഷന്മാര്‍ക്ക് അനുമതിയില്ല.

ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ജിദ്ദയിലെ സര്‍ക്കാര്‍, സ്വകാര്യ വനിതാ കോളജുകളില്‍ നിന്നുള്ള ഫുട്‌ബോള്‍ ടീമുകളാണ് മാറ്റുരക്കുക. 

ഫുട്‌ബോള്‍ മത്സരത്തിന് പുറമെ വനിതകളെ ആര്‍ഷിക്കുന്നതിനായി ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ബോക്‌സിംഗ്, യോഗാ തുടങ്ങിയ കായിക വിനോദങ്ങളും അരങ്ങേറും. 100 റിയാല്‍ നിരക്കില്‍ വില്‍ക്കുന്ന പ്രവേശന പാസിലൂടെ ലഭിക്കുന്ന പണം വനിതകളുടെ അര്‍ബുദരോഗ നിവാരണത്തിനായി വിനിയോഗിക്കും. 

വനിതകളില്‍ സ്തനാര്‍ബുദം കൂടി വരുന്ന പശ്ചാത്തലത്തില്‍ അവ മുന്‍കൂട്ടി മനസിലാക്കി ചികിത്സ നടത്തുന്നതിന് ചടങ്ങില്‍ ബോധവത്കരണം നല്‍കും.

റിയാദ്, ദമാം തുടങ്ങിയ പട്ടണങ്ങളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അംഗം ഡോ.മനാല്‍ ഷംസ് പറഞ്ഞു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക