Image

സരള മധുസൂദനന് കാവ്യഭാരതി പുരസ്‌കാരം സമ്മാനിക്കും

Published on 10 November, 2017
സരള മധുസൂദനന് കാവ്യഭാരതി പുരസ്‌കാരം സമ്മാനിക്കും

ഷാര്‍ജ: പ്രശസ്ത പിന്നണി ഗായിക എസ് ജാനകി: ആലാപനത്തിലെ 'തേനും വയന്പും’ എന്ന പുസ്തകം ലോക റിക്കാര്‍ഡ് നേടിയതിന്റെ ആഘോഷമായി ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രശസ്ത സാഹിത്യകാരി സരള മധുസൂദനന് പാവാട്രീ കാവ്യ ഭാരതി പുരസ്‌കാരം നല്‍കി ആദരിക്കും.

നവംബര്‍ 10ന് (ശനി) രാത്രി 10ന് ഇന്റലക്ച്വല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചാന്‍സറി കോണ്‍സല്‍ മേധാവി നീരജ് അഗര്‍വാള്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചടങ്ങില്‍ ന്ധഎം.ആര്‍ ബി: ചരിത്രം, അനുഭവം, ഓര്‍മ’ പുസ്തകത്തിന്റെ മിഡിലീസ്റ്റ് പ്രകാശനവും നടക്കും. 

മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ഷാബു കളിത്തട്ടില്‍, സംഗീത സംവിധായകന്‍ ഹരികൃഷ്ണ എം, ഹരിലാല്‍, സുമേഷ് സുന്ദര്‍, സുജിത്ത് നൊച്ചൂര്‍, അനൂബ്, ശാലിനി എസ്. തന്പാന്‍, മാര്‍വിന്‍ ജോര്‍ജ് കല്‍പകം, സംജീദ് ഇല്ലികോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എസ്. ജാനകിയുടെ നിത്യഹരിതഗാനങ്ങളുടെ ആലാപനവും ഡോ. വിജയഭാസ്‌ക്കറുടെ നൃത്തവും ചടങ്ങിന് മാറ്റു കൂട്ടും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക