Image

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഇടവകയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു

Published on 11 November, 2017
ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഇടവകയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു
ന്യൂയോര്‍ക്കിലെ ആദ്യ ക്‌നാനായ ഇടവക ദേവാലയം കൂദാശ ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം ഈ വരുന്ന പതിനെട്ടാം തിയതി ശനിയാഴിച്ച  വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിക്കുന്ന ദിവ്യ ബലിയോടെ ആരംഭിക്കുന്നു. ബഹുമാന്യനായ വികാരി ഫാദര്‍ ജോസ് തറക്കലിന്റെ നേതൃത്വത്തിലാണ് ദിവ്യബലി ആരംഭിക്കുന്നത്. തുടര്‍ന്ന് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഇടവകയിലെ എല്ലാ കുട്ടികളെയും കോര്‍ത്തിണക്കിക്കൊണ്ട്  വേദപാഠ അദ്ധാപകര്‍ അണിയിച്ചൊരുക്കിരിക്കുന്ന മനോഹരമായ കലാപരിപാടികള്‍ വാര്ഷികാഘോഷങ്ങള്‍ക്  നിറം ചാര്‍ത്തുന്നു. പ്രായമായവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ  കലാപരിപാടിയില്‍  പങ്കെടുക്കുവാന്‍ തയ്യാറായിവരുന്നു. പരിപാടികള്‍ക്ക് കൈക്കാരന്മാരായ എബ്രഹാം പുല്ലാനപ്പള്ളി, ജോണി അകാംപറമ്പില്‍, ജെയിംസ് തോട്ടം, ജെയിംസ് തൊട്ടപ്പുറം, സെക്രട്ടറി ജോസ് കോരകുടിലില്‍, ലിസി വട്ടക്കളം , ആനി നെടുംതുരുത്തിയില്‍  തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു. അന്നേദിവസം പാരിഷ് കൗണ്‍സില്‍ എല്ലാ ഇടവക ജനങ്ങള്‍ക്കും സ്‌നേഹവിരുന്ന് തയ്യാറാക്കിയിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക