Image

കൊട്ടാക്കമ്പൂര്‍ ഭൂമിയിടപാട്‌: ഇടുക്കി എംപി ജോയ്‌സ്‌ ജോര്‍ജ്ജിന്റെ 20 ഏക്കര്‍ പട്ടയം ദേവികുളം സബ്‌കളക്ടര്‍ റദ്ദാക്കി

Published on 11 November, 2017
കൊട്ടാക്കമ്പൂര്‍ ഭൂമിയിടപാട്‌:  ഇടുക്കി എംപി ജോയ്‌സ്‌ ജോര്‍ജ്ജിന്റെ  20 ഏക്കര്‍ പട്ടയം ദേവികുളം സബ്‌കളക്ടര്‍ റദ്ദാക്കി


കൊട്ടാക്കമ്പൂരില്‍ ഇടുക്കി എംപി ജോയ്‌സ്‌ ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം റദ്ദാക്കി. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ്‌ 20 ഏക്കര്‍ പട്ടയം ദേവികുളം സബ്‌ കളക്ടര്‍ റദ്ദാക്കിയത്‌. 

ഭൂപതിവ്‌ രേഖാ ലാന്‍ഡ്‌ അസൈന്‍മെന്റ്‌ കമ്മറ്റി ചേരാത്ത സാഹചര്യത്തിലാണ്‌ കളക്ടറുടെ നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ്‌ ജോര്‍ജ്ജിന്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

എന്നാല്‍ അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഭൂമി സംബന്ധിച്ച്‌ നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന്‌ തിരിച്ചു കിട്ടിയതും എംപിയ്‌ക്ക്‌ തിരിച്ചടിയായി. അതേസമയം ജോയ്‌സ്‌ ജോര്‍ജ്ജിന്‌ അപ്പീല്‍ പോകാമെന്ന്‌ സബ്‌ കളക്ടര്‍ പറഞ്ഞു.

ജോയ്‌സ്‌ ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട്‌ ഏക്കര്‍ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളതെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്‌മൂലത്തില്‍ ചേര്‍ത്തിരുന്നു. 

ജോയ്‌സിന്റെ പിതാവ്‌ ഇടുക്കി തടിയമ്പാട്‌ പാലിയത്തു വീട്ടില്‍ ജോര്‍ജ്‌ തമിഴ്‌ വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ റജിസ്റ്റര്‍ ചെയ്‌തതു സംബന്ധിച്ച്‌ ഇടുക്കി ജില്ലാ കലക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം നടത്തിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക