Image

മന്ത്രി തോമസ്‌ ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലന്ന്‌ എന്‍സിപി

Published on 11 November, 2017
 മന്ത്രി  തോമസ്‌ ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലന്ന്‌ എന്‍സിപി


തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടി പി പീതാംബരന്‍ മാസ്റ്റര്‍. തോമസ്‌ ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ല. മന്ത്രി രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും, എ ജിയുടെ റിപ്പോര്‍ട്ട്‌ മാധ്യമങ്ങളില്‍ വന്നതുമാത്രമാണ്‌ അല്ലാതെ അതിനെപ്പറ്റി അറിയില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്കെറിയാം. രേഖകളെല്ലാം അദ്ദേഹം പരിശോധിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച എല്ലാ രേഖകളും അദ്ദേഹത്തിന്റെ കയ്യിലുണ്ട്‌. ശശീന്ദ്രന്‍ കുറ്റമുക്തനായി വന്നാല്‍ തോമസ്‌ ചാണ്ടി സ്ഥാനമൊഴിയണമെന്ന്‌ കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

കായല്‍കയ്യേറ്റം സംബന്ധിച്ച്‌ കളക്ടറുടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച്‌ എജിയുടെ നിയമോപദേശം പുറത്തു വന്നിരുന്നു. ഈ സാചര്യത്തില്‍ മന്ത്രി തത്സഥാനം രാജി വെച്ചൊഴിയണമെന്ന്‌ ഇന്ന്‌ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക