Image

'ഈ രാവില്‍ ഷഹബാസ് പാടുന്നു' ഗസല്‍ നിശ 2017.

അച്ചു രാജന്‍ Published on 11 November, 2017
'ഈ രാവില്‍ ഷഹബാസ് പാടുന്നു' ഗസല്‍ നിശ 2017.
പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അകാലത്തില്‍ അന്തരിച്ച നാടക സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ കെ എസ് ബിമലിന്റെ സ്മരണയില്‍   പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ 'ഈ രാവില്‍ ഷഹബാസ് പാടുന്നു' എന്ന ഗസല്‍ പ്രോഗ്രാം ചോയിസ് അഡ്വേര്‍ടിസ്‌മെന്റിന്റെ ബാനറില്‍ നവംബര്‍ 17ന് ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് നടത്തപ്പെടുന്നു. കൂടെ രാജേഷ് ചേര്‍ത്തല പുല്ലാങ്കുഴല്‍, ആനന്തന്‍ തബല, സുബിന്‍ ഗിറ്റാര്‍, പോള്‍സണ്‍ വയലിന്‍ എന്നിവരും.

 

തന്റെ നാല്‍പ്പതാമത്തെ വയസ്സില്‍ അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഈ ലോകത്തോട് വിടപറഞ്ഞ കെ എസ് ബിമല്‍ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവും, നാടക പ്രവര്‍ത്തകനുമായിരുന്നു. വളരെ ചുരുങ്ങിയ ജീവിത കാലഘട്ടത്തില്‍ ഇടപഴകിയ എല്ലാ മേഖലയിലും തന്റേതായ സംഭാവനകള്‍ നല്‍കിയ മനുഷ്യ സ്‌നേഹിയായിരുന്നു കെ.എസ്സ് ബിമല്‍.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി കലാസാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അദ്ദേഹം,സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ സൗന്ദര്യം ബിമലെന്ന പൊതു പ്രവര്‍ത്തകനില്‍ കാണാ മായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനമാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കാണിച്ചുതന്ന ബിമലിന്റെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു തന്റെ ഗ്രാമത്തില്‍ കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്  സ്വന്തമായൊരിടം!!!!!!!!!!

അദ്ദേഹത്തിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്നു ജന്മനാടായ കോഴിക്കോട് ജില്ലയിലെ എടച്ചേരി യില്‍ ഒരു 'സാംസ്‌കാരിക ഗ്രാമം' പണിയുവാനുള്ള ശ്രമം നടന്നുവരികയാണ്. വടകര മാഹി കനാല്‍ തീരത്ത് പാരിസ്ഥിതിക സൌഹൃദത്തോടിണങ്ങിയ ഒരേക്കര്‍ ഭൂമിയില്‍  പ്രശസ്ത ആര്‍ക്കിടെക്റ്റ് യുജിന്‍ പണ്ടാല രൂപകല്പന ചെയ്ത കെട്ടിട സമുഛയത്തില്‍ നാടകപ്പുര, പുസ്തകപ്പുര ,പാട്ട് പുര, നൃത്തപ്പുര, സാഹിത്യ ഇടം, കളരി, കായിക ഇടം, അഥിതി മന്ദിരം, സമ്മേളന ഇടം, വയോജന സല്ലാപ ഇടം എന്നീ വൈവിദ്ധ്യ മേഖലകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ട  കലാപ്രവര്‍ത്തനങ്ങളെ ജനകീയമാക്കി, പാവപ്പെട്ടവനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രാപ്യമാക്കുക, കലക്കും, സാഹിത്യത്തിനും, കായിക മികവിനും ഒപ്പം, സര്‍ഗാത്മക രാഷ്ട്രീയവും ബിമല്‍ മുന്നോട്ടുവെച്ച കാഴപ്പാടുകള്‍ ആയിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ശീതളിമയില്‍  അഭിരമിക്കാതെ, ശരിയുടെ പക്ഷം ചാരി നടന്ന ആ സര്‍ഗ പ്രതിഭയുടെ സ്വപ്നം പൂവണിയാന്‍ ഞങ്ങള്‍ കൈകോര്‍ക്കുന്നു. ഈ സദുദ്ധ്യമത്തിന് പൊതു സമൂഹം നല്ല പിന്തുണ നല്‍കിപ്പോരുന്നു......

സംഘാടകസമിതിക്കുവേണ്ടി.

R.Pavithran/Dr. George Mathew/Balakrishnan/R Chandran/ Valsarajan/Sasidharan M/ Gireesh Kalleri.

Valsarajan Kuyimbil

Bahrain: Mob: 00973 39978676

India: Mob: 91 8086435098

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക