Image

ദിലീപിനെ ജാമ്യം പോലും നല്‍കാതെ ജയിലിലിട്ടതിനു പിന്നില്‍ ദുരൂഹത ; പ്രതാപ് പോത്തന്‍

Published on 11 November, 2017
ദിലീപിനെ ജാമ്യം പോലും നല്‍കാതെ ജയിലിലിട്ടതിനു പിന്നില്‍ ദുരൂഹത ; പ്രതാപ് പോത്തന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുണ്ടായ നടപടികളെ വിമര്‍ശിച്ച് പ്രതാപ് പോത്തന്‍ . എന്തിനാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും ദിവസം ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ഈ കേസിന് പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രീയ നായകനായ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും. ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന വനിത ജേണലിസ്റ്റിനോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണം ഉന്നയിച്ചാല്‍ ഞാനും പെടും. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍പ്പെട്ടാലും, ശത്രുത ഉണ്ടാക്കിയാലും ഫലം ഭയങ്കരമായിരിക്കും. രാധികയില്‍ നിന്ന് വിവാഹമോചനം നേടിയപ്പോള്‍ ഇങ്ങനെയൊക്കെ അനുഭവിച്ചയാളാണ് ഞാനെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക