Image

സിഡ്‌നി സീറോ മലബാര്‍ ഇടവകയില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ 24, 25, 26 തീയതികളില്‍

Published on 11 November, 2017
സിഡ്‌നി സീറോ മലബാര്‍ ഇടവകയില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ 24, 25, 26 തീയതികളില്‍

സിഡ്‌നി: സിഡ്‌നി ഹോള്‍സ്വര്‍ത്തി ക്രിസ്തുരാജ സീറോ മലബാര്‍ ഇടവകയില്‍ ഇടവകമധ്യസ്ഥനായ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. 

24 ന് (വെള്ളി) വൈകുന്നേരം ഏഴിന് സിഡ്‌നി റീജണ്‍ എപ്പിസ്‌കോപ്പല്‍ വികാരിയും ഇടവക വികാരിയുമായ ഫാ.തോമസ് ആലുക്ക തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ രൂപത ബൈബിള്‍ അപ്പസ്‌റ്റോലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രെഡി ഇലവുത്തുങ്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 

25 ന് (ശനി) വൈകുന്നേരം നാലിന് ഫാ. ബൈജു എംജിഎല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നു ഇടവകദിനാഘോഷവും മതബോധന സ്‌കൂള്‍ വാര്‍ഷികവും നടക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി ഫുഡ്സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. 

പ്രധാന തിരുനാള്‍ ദിനമായ 26ന് (ഞായര്‍) വൈകുന്നേരം 4.30 നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോഷി തെക്കിനേടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.തോമസ് കുറുന്താനം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടക്കും. 

തിരുനാളിന് ഒരുക്കമായുള്ള ഏഴ് ദിവസത്തെ നൊവേന 18ന് (ശനി) ആരംഭിക്കും. നൊവേനക്കും ദിവ്യബലിക്കും ഇടവക വികാരി ഫാ. തോമസ് ആലുക്ക മുഖ്യകാര്‍മികത്വം വഹിക്കും. 19ന് (ഞായര്‍) രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മെല്‍ബണ്‍ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ഫാ.സ്റ്റാന്‍ലി ഒഎഫ്എം, ഫാ.ജോഷി ഒഎഫ്എം, ഫാ. അഗസ്റ്റിന്‍ തറപ്പേല്‍, ഫാ. ജോബി കടന്പാട്ട്പറന്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വികാരി ഫാ. തോമസ് ആലുക്കയും കൈക്കാരന്മാരും തിരുനാള്‍ കമ്മിറ്റിയും സ്വാഗതം ചെയ്തു. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക