Image

ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്‌നേഹസായാഹ്നം

Published on 11 November, 2017
ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്‌നേഹസായാഹ്നം
ദമ്മാം: പ്രവാസം പ്രതിസന്ധികളെ നേരിടുന്ന വര്‍ത്തമാനകാലത്തിന്റെ ആശങ്കകളും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കു വെച്ചു കൊണ്ട് നവയുഗം സംസ്‌ക്കാരികവേദി ദമ്മാം അമാമ്ര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച 'സ്‌നേഹസായാഹ്നം'' സംവാദപരിപാടി ഏറെ ശ്രദ്ധേയമായി.

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസായാഹ്നം പരിപാടിയില്‍ നവയുഗം ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് മോഡറേറ്ററായി. ' പ്രവാസത്തിന്റെ തകര്‍ച്ചയും, പ്രവാസി പുനഃരധിവാസവും' എന്ന വിഷയത്തില്‍ ആയിരുന്നു ചര്‍ച്ച. രാജേഷ് ചടയമംഗലം വിഷയാവതരണം നടത്തി. ശ്രീമതി സുമി ശ്രീലാല്‍, മാധവ് കെ വാസുദേവ്, ജയന്‍ പിഷാരടി എന്നിവര്‍ അടങ്ങിയ പാനലാണ് വിഷയം ചര്‍ച്ച ചെയ്തത്.

പാനല്‍ ചര്‍ച്ച കഴിഞ്ഞ് സദസ്യരും ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പറഞ്ഞു. പ്രവാസി പുനഃരധിവാസം സംബന്ധിച്ച ഒരുപാട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

ചടങ്ങിന് കോശി തരകന്‍ സ്വാഗതവും, രഘുനാഥന്‍ നന്ദിയും ആശംസിച്ചു.

നവയുഗം നേതാക്കളായ ശ്രീലാല്‍, സതീഷ്, സെല്‍വന്‍, നിസാമുദ്ദീന്‍, ഷാജി കുമാര്‍, ജോമോന്‍ ജോസഫ്, ബിനു.എസ്, അബ്ബാസ്, സിബു, ശ്യാംസുധീര്‍, സാബു എന്നിവര്‍ നേതൃത്വം നല്‍കി.
ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്‌നേഹസായാഹ്നം ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്‌നേഹസായാഹ്നം ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് നവയുഗം അമാമ്ര യൂണിറ്റിന്റെ സ്‌നേഹസായാഹ്നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക