Image

ഹാനോവേര്‍ ബാങ്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലോങ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 November, 2017
ഹാനോവേര്‍ ബാങ്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലോങ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ന്യൂയോര്‍ക്ക്: ലോങ് ഐലന്‍ഡില്‍ പുതിയതായി പണികഴിപ്പിച്ച ഹാനോവേര്‍ ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മിനെയോളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് സിഇഒ. മൈക്ക് പ്യുര്‍റോ ഉല്‍ഘാടനകര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ രാഷ്രീയസാംസ്കാരിക രംഗത്ത് നിന്നു പല പ്രമുഖരും പങ്കെടുത്തു.

7 വര്‍ഷങ്ങള്‍ക്ക് മുമ്പ് 51 മില്യണ്‍ ഡോളര്‍ ആസ്തിയില്‍ നിന്നും 500 മില്യണ്‍ ആസ്തിയും പല ബ്രാഞ്ചുകളുമായിട്ടാണ് ഹാനോവേര്‍ ബാങ്ക് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കു മാറിയത്. കഴിഞ്ഞ നാലുവര്‍ഷം ബാങ്കിനുണ്ടായ വളര്‍ച്ചയില്‍ സഹായിച്ച എല്ലാവരോടും ബാങ്ക് സിഇഒ. മൈക്ക് പ്യുര്‍റോ നന്ദി പറയുകയുണ്ടായി.

ചടങ്ങില്‍ മുത്തൂറ്റ് ചെയര്‍മാന്‍ ജോര്‍ജ് എം അലക്‌സാണ്ടര്‍ പങ്കെടുത്തു. അമേരിക്കയില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നതായി ജോര്‍ജ് എം അലക്‌സാണ്ടര്‍ പറയുകയുണ്ടായി. ഹാനോവേര്‍ ബാങ്കും മുത്തൂറ്റ് ഗ്രൂപ്പും സംയുക്തമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് വളരെ നേട്ടം ഉണ്ടാക്കിയതായി അദ്ദേഹം വ്യക്തമാക്കി. ടെക്‌നോളജി ഡിപാര്‍ട്‌മെന്റിന്റെ പുതിയ ഓഫീസ് ജോര്‍ജ് എം അലക്‌സാണ്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പുതിയ ഡയറക്ടര്‍ ബോര്‍ഡ് ഓഫീസിന്റെ ഉല്‍ഘാടനം അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെട്രോപൊലിറ്റിന്‍ നിര്‍വഹിക്കുകയുണ്ടായി.
ഹാനോവേര്‍ ബാങ്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലോങ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചുഹാനോവേര്‍ ബാങ്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലോങ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചുഹാനോവേര്‍ ബാങ്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലോങ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചുഹാനോവേര്‍ ബാങ്കിന്റെ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലോങ് ഐലന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക