Image

ആര്‍.എസ്.എസിന്റ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതി: പ്രിയദര്‍ശന്‍

Published on 12 November, 2017
ആര്‍.എസ്.എസിന്റ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതി: പ്രിയദര്‍ശന്‍
ഗുരുവായൂര്‍: ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ് എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍.എസ്.എസ് സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം ചെയര്‍മാനായ പ്രിയദര്‍ശന്‍. ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളര്‍ന്നത്. എന്നാല്‍ നമ്മുടെ ക്ഷമയും മര്യാദയുമെല്ലാം ഭീരുത്വമാണെന്നാണ് പലരും കരുതിയത്. ആര്‍.എസ്.എസിന്റ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതി- പ്രിയദര്‍ശന്‍ പറഞ്ഞു.

സേവാസംഗമം ആര്‍.എസ്.എസ്. സര്‍കാര്യവാഹക് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ സേവനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റ ഭാഗമായോ വിദേശ സംഭാവനകളെ ആശ്രയിക്കുന്ന സംഘടനകളുടെ ശൈലിയിലോ അല്ല സേവാഭാരതിയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രസന്ന മൂര്‍ത്തി അധ്യക്ഷത വഹിച്ചു.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഡോ. വി. നാരായണന്‍ എന്നിവരെ ആദരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക