Image

അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല; അമ്പലം വിഴുങ്ങികള്‍ക്കെതിരെ വിട്ടുവീഴ്‌ചയുമില്ല : മുഖ്യമന്ത്രി

Published on 12 November, 2017
അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല; അമ്പലം വിഴുങ്ങികള്‍ക്കെതിരെ  വിട്ടുവീഴ്‌ചയുമില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം:ഗുരുവായൂരിലെ പാര്‍ത്ഥസാരഥിക്ഷേത്രം ഏതോ ദുരുദ്ദേശത്തോടെ, സ്വമേധയാ, തന്ത്രപരമായി സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന നിലയ്‌ക്കാണ്‌ ചിലര്‍ പ്രചാരണം നടത്തുന്നതെന്നും എന്നാല്‍ കോടതി ഉത്തരവ്‌ നടപ്പാക്കുന്നത്‌ എങ്ങനെ ക്ഷേത്രം പിടിച്ചെടുക്കലാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം ഏറ്റെടുത്തത്‌ സര്‍ക്കാരല്ല. 

ക്ഷേത്രപരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വംബോര്‍ഡാണ്‌. ആ ബോര്‍ഡ്‌ ക്ഷേത്രം ഏറ്റെടുത്തതാകട്ടെ ക്ഷേത്രത്തെ അഴിമതി ചൂഴ്‌ന്ന സാഹചര്യത്തിലും കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുമാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചു.

അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല. അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന്‌ വിട്ടുവീഴ്‌ചയുമില്ല. ദരിദ്രമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്‌. അവയെ സംരക്ഷിക്കേണ്ടതുണ്ട്‌; സഹായിക്കേണ്ടതുണ്ട്‌. അതിന്‌ എന്തു ചെയ്യാനാവുമെന്നതു സര്‍ക്കാര്‍ ആലോചിക്കും.ഹൈക്കോടതി വിധിപ്രകാരമുള്ള നിയമനടപടികള്‍ മാത്രമേ മലബാര്‍ ദേവസ്വംബോര്‍ഡ്‌ സ്വീകരിച്ചിട്ടുള്ളു. അതിനെ വര്‍ഗീയമായി വക്രീകരിക്കുന്നത്‌ ദുരുദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക