Image

കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമെങ്കില്‍ പിന്തുണയ്‌ക്കുമെന്ന്‌ പ്രകാശ്‌ രാജ്‌

Published on 12 November, 2017
 കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമെങ്കില്‍  പിന്തുണയ്‌ക്കുമെന്ന്‌ പ്രകാശ്‌ രാജ്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിക്ക്‌ സമയമായെന്ന്‌ ചലച്ചിത്ര താരം പ്രകാശ്‌ രാജ്‌. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ച്‌ തുടങ്ങിയെന്നും കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ താന്‍ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം മലയാള മനോരയില്‍ എം. എ അനൂജുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ കമല്‍ഹാസനെപ്പോലെ പുതുമുഖങ്ങള്‍ വരണമെന്നും അതിലുടെ തെറ്റായ ഭരണസംവിധാനങ്ങള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദി പൊതുഭാഷയാക്കുകയും എല്ലാത്തിനും പൊതുസ്വഭാവം വരുന്നത്‌ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനും മലയാളത്തിനും അതിന്റേതായ സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. അതുപോലെ തമിഴ്‌നാടിനും കര്‍ണ്ണാടകത്തിനും അത്തരം സംസ്‌കാരിക പൈതൃകമുണ്ടെന്നും, എല്ലാ മാതൃഭാഷകളും നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക