Image

രാജിരണ്ടു കൊല്ലം കഴിഞ്ഞെന്ന്‌ തോമസ്‌ ചാണ്ടി

Published on 12 November, 2017
രാജിരണ്ടു കൊല്ലം കഴിഞ്ഞെന്ന്‌ തോമസ്‌ ചാണ്ടി


കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന സൂചന നല്‍കി മന്ത്രി തോമസ്‌ ചാണ്ടി. ഉടന്‍ രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ രണ്ടു വര്‍ഷത്തിനു ശേഷം രാജിയുണ്ടാകുമെന്ന മറുപടിയാണ്‌ തോമസ്‌ ചാണ്ടി നല്‍കിയത്‌. മന്ത്രിയുടെ രാജി തീരുമാനം സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടില്‍ സിപിഎം എത്തിനില്‍ക്കെ പരിഹാസ പൂര്‍വമായ മറുപടിയാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അദ്ദേഹം നല്‍കിയത്‌.

തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നത്‌. തോമസ്‌ ചാണ്ടി രാജി എ ജിയുടെ റിപ്പോര്‍ട്ട്‌ മാധ്യമങ്ങളില്‍ വന്നതുമാത്രമാണ്‌ അല്ലാതെ അതിനെപ്പറ്റി അറിയില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.

കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്‌ അഡ്വക്കേറ്റ്‌ ജനറല്‍ ശരിവെക്കുകയും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്‌ സര്‍ക്കാരാണെന്നും എജി സുധാകരപ്രസാദ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കളക്ടറുടെ റിപ്പോര്‍ട്ടിന്‌ നിയമസാധ്യതയുണ്ടെന്നും കോടതി വിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും എജി ചൂണ്ടിക്കാട്ടിയിരുന്നു.

 ഇതോടെ തോമസ്‌ ചാണ്ടിയുടെ രാജി ഏതാണ്ട്‌ ഉറപ്പിച്ച മട്ടായെങ്കിലും രാജിവെക്കില്ലെന്ന സൂചനയാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയ മറുപടിയിലൂടെ മന്ത്രി നല്‌കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക