Image

നൂറു കണക്കിന്‌ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌

Published on 12 November, 2017
നൂറു കണക്കിന്‌ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌



കണ്ണൂര്‍: അടുത്ത കാലത്തായി നൂറു കണക്കിന്‌ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌. വാട്ട്‌സ്‌ ആപ്പ്‌, ടെലിഗ്രാം തുടങ്ങിയ മെസേജിങ്‌ ആപ്പുകളില്‍ നിന്നും മറ്റു സോഷ്യല്‍ മീഡിയകളില്‍ നിന്നുമായി 300 ലധികം വോയിസ്‌ ക്ലിപ്പുകളും സന്ദേശങ്ങളുമടങ്ങുന്ന തെളിവുകള്‍ ലഭിച്ചതായും പി.ടി.ഐയെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഐ.എസ്സില്‍ ചേര്‍ന്ന കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഷജില്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ചതായി സിറിയയില്‍ നിന്നും ഭാര്യ ഹഫ്‌സിയ നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുന്നതിന്റെ ശബ്ദസന്ദേശമാണ്‌ ഏറ്റവും ഒടുവില്‍ ലഭിച്ചതെന്നും പൊലീസ്‌ വ്യക്തമാക്കി.


ഈയടുത്ത്‌ നടന്ന `ജിഹാദി യുദ്ധ'ത്തില്‍ ഭര്‍ത്താവ്‌ ഷജില്‍ കൊല്ലപ്പെട്ടന്നൊണ്‌ ഓഡിയോ ക്ലിപ്പിലുള്ളത്‌. ഹഫ്‌സിയയും രണ്ട്‌ കുട്ടികളും ഇപ്പോഴും സിറിയയിലാണ്‌. ഭര്‍ത്താവു കൊല്ലപ്പെട്ട നിരവധി മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ സഹോദരന്‌ അയച്ച ക്ലിപ്പില്‍ ഹഫ്‌സിയ പറയുന്നുണ്ട്‌.

ചെറുവത്തലമൊട്ട സ്വദേശി ഖയ്യൂം എന്നയാള്‍ സിറിയയില്‍ നിന്നു വീട്ടുകാരെ വിളിച്ചു സംസാരിച്ചതിന്റെ ക്ലിപ്പും കിട്ടിയതായി പൊലീസ്‌ പറഞ്ഞു. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്‌, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാം എന്നാണ്‌ ഖയ്യൂം പറയുന്നത്‌. ഐ.എസിന്റെ യൂണിഫോം ധരിച്ചു വലിയ തോക്കുമായി ഖയ്യൂം നില്‍ക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക