Image

ഇസ്ലാമിക്‌ ബാങ്കിംഗ്‌ വേണ്ടന്ന്‌ ആര്‍ബിഐ

Published on 12 November, 2017
ഇസ്ലാമിക്‌ ബാങ്കിംഗ്‌ വേണ്ടന്ന്‌ ആര്‍ബിഐ


മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ ഇസ്ലാമിക്‌ ബാങ്കിംഗ്‌ എന്ന നിര്‍ദ്ദേശത്തിന്‌ മുന്നില്‍ വാതില്‍ കൊട്ടിയടച്ച്‌ ആര്‍ബിഐ. നിലവില്‍ രാജ്യത്തുള്ള ബാങ്കിംഗ്‌ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും അതിനാല്‍ പ്രത്യേക സംവിധാനത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ്‌ ആര്‍ബിഐ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. പലിശ രഹിതമായ ബാങ്കിംഗ്‌ സംവിധാനമാണ്‌ ഇസ്ലാമിക്‌ ബാങ്കിംഗ്‌.'

ഇസ്ലാമിക്‌ ബാങ്കിനെക്കുറിച്ച്‌ റിസര്‍വ്‌ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടി വെളിപ്പെടുത്താനാകില്ലെന്ന്‌ ആര്‍ബിഐ നേരത്തെ പറഞ്ഞിരുന്നു. ഇസ്ലാമിക്‌ ബാങ്കിംഗ്‌ സംബന്ധിച്ച്‌ റിസര്‍വ്‌ ബാങ്കിന്‌ ധനമന്ത്രാലയം നല്‍കിയ കത്തിന്റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട്‌ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന്‌ മറുപടിയായാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

 കത്ത്‌ നല്‍കുന്നത്‌ സംബന്ധിച്ച്‌ ധനമന്ത്രാലയത്തോട്‌ റിസര്‍വ്‌ ബാങ്ക്‌ അനുമതി ചോദിച്ചിരുന്നു. എന്നാല്‍, അത്‌ നല്‍കരുതെന്ന്‌ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചതായി റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി. ഈ ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ റിസര്‍വ്‌ ബാങ്ക്‌ വിവരം നല്‍കാതിരുന്നത്‌.

ഇസ്ലാം നിയമമനുസരിക്കുന്ന, പലിശ ഇടപാടുകള്‍ ഇല്ലാത്ത ബാങ്കിങ്‌ സംവിധാനമാണ്‌ ഇസ്ലാമിക്‌ ബാങ്കിങ്‌ അഥവാ ശരിയത്ത്‌ ബാങ്കിങ്‌. ഇത്തരം ബാങ്കിംഗ്‌ ഇടപാടുകള്‍ക്ക്‌ നിലവിലുള്ള ബാങ്കുകളില്‍ത്തന്നെ സംവിധാനം ഒരുക്കുന്നതിന്‌ റിസര്‍വ്‌ ബാങ്ക്‌ ആലോചിച്ചിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ ധനമന്ത്രാലയത്തിന്റെ അനുമതി ആവശ്യപ്പെടുകയും ധനമന്ത്രാലയം ഇതിന്‌ മറുപടി നല്‍കുകയും ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക