Image

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്

ജോയിച്ചന്‍ പുതുക്കുളം Published on 12 November, 2017
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്
ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്ററിന്റെ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ച് നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പരിമിതമായിരിക്കുന്നത് വരും തലമുറയ്ക്ക് അമേരിക്കയിലെ ജീവിതനിലവാരത്തില്‍ വലിയ പോരായ്മകള്‍ വരുത്തുമെന്നു കാര്യകാരണങ്ങള്‍ നിരത്തിക്കൊണ്ട് എബിന്‍ കുര്യാക്കോസ് വ്യക്തമാക്കി.

ജനിച്ച നാടുവിട്ട് മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റം നടത്തിയ അമേരിക്കയിലെ ഇന്ത്യക്കാരായ നമുക്ക് രണ്ടു രാജ്യങ്ങളിലും ജനാപത്യത്തിന്റെ വേരുകളിലൂടെ നമ്മുടെ നിലനില്‍പ്പ് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡമോക്രസിയായ ഭാരതവും, ഏറ്റവും പുരാതന ഡമോക്രസിയായ അമേരിക്കയേയും താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം മേഖലകളില്‍ അഭിപ്രായ സമന്വയമുള്ളതായി കാണാം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണകള്‍ ഉറപ്പിക്കുവാന്‍ അമേരിക്കന്‍ ഭരണയന്ത്രത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ എത്തിച്ചേരേണ്ടിയിരിക്കുന്നു. തികച്ചും അപരിചിതമായ ഒരു നാടിനെക്കുറിച്ചും അവിടുത്ത ഭരണ സംവിധാനത്തില്‍ പങ്കാളിത്തവും, വരുംതലമുറകള്‍ക്കുള്ള ഭാഗഭാക്കിനെക്കുറിച്ചും നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. 

ഇന്നത്തെ പ്രവാസികളായവര്‍ക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തന സമവന്വയത്തിനും ഉപയോഗപ്രദമാക്കേണ്ടതുണ്ട്. നാം കുടിയേറിയ ഈ രാജ്യത്തെ സാമൂഹ്യരംഗത്ത് നമ്മുടെ കാല്‍പ്പാടുകള്‍ പതിയേണ്ടതുണ്ട്. സാംസ്കാരികമായ വലിയൊരു പൈതൃകം നമ്മെപ്പോലെ നാം വന്നെത്തിയ നാട്ടിലും ഉണ്ടെന്നുള്ള ചിന്തയോടെ അഭിപ്രായ സമന്വയം ഉണ്ടാക്കിയെടുക്കാന്‍ പൊതുജനസമ്പര്‍ക്കം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെ നമ്മുടെ പങ്കാളിത്തം അത്യന്തം പ്രധാന്യം അര്‍ഹിക്കുന്നുവെന്നു എബിന്‍ കുര്യക്കോസ് പറഞ്ഞു.

തുടര്‍ന്നു ജോസ് കല്ലിടുക്കില്‍ അവതരിപ്പിച്ച പ്രബന്ധം സമകാലീന പ്രശ്‌നങ്ങളേയും, രാജ്യാന്തര ബന്ധങ്ങളേയും ഇന്ത്യക്കാരുടെ രാഷ്ട്രീയപ്രബുദ്ധത അമേരിക്കന്‍ മണ്ണില്‍ വേണ്ടവിധം ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്ന പ്രവണതയേയും ഒക്കെ വിശദീകരിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്ത് തോമസ് മാത്യു പടന്നമാക്കല്‍ മോഡറേറ്റ് ചെയ്ത് റോയി ചാവടി, പ്രവീണ്‍ തോമസ്, സജി കരിമ്പന്നൂര്‍, മറിയാമ്മ പിള്ള, ജോസ് ജോര്‍ജ്, വര്‍ഗീസ് പലമലയില്‍, സതീശന്‍ നായര്‍, സന്തോഷ് നായര്‍, ജോര്‍ജ് ഏബ്രഹാം, പ്രവീണ്‍ തോമസ്, തമ്പി മാത്യു, തോമസ് ദേവസി, ജോണ്‍ ഇലക്കാട്ട് തുടങ്ങിയവര്‍ ചര്‍ച്ച സജീവമാക്കി.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാര്‍ സജീവ പങ്കാളിത്തംകൈവരിക്കണമെന്ന് ആശംസിക്കുകയും, ജോഷി വള്ളിക്കളം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂട്ടണം: എബിന്‍ കുര്യാക്കോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക