Image

സംവിധായകന്‍ ഭദ്രനും നികുതി വെട്ടിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Published on 12 November, 2017
സംവിധായകന്‍ ഭദ്രനും നികുതി വെട്ടിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്

നികുതി വെട്ടിക്കാനായി പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സൂപ്പര്‍താരങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രനെതിരെയും ആരോപണം .

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്ത് നികുതി വെട്ടിച്ചെന്ന സംശയത്തില്‍ വെള്ളിയാഴ്ചയാണ് കോട്ടയം ആര്‍.ടി.ഒ. കെ.പ്രേമാനന്ദന്‍ നോട്ടീസയച്ചത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്തതിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഓഫീസില്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചതെന്ന് ആര്‍.ടി.ഒ. പറയുന്നു.

അതേ സമയം പോണ്ടിച്ചേരിയില്‍ തനിക്കു സ്ഥിരമായ വിലാസമുണ്ടെന്നും അതിന്റെ വിവരങ്ങള്‍ ഏതുസമയത്തും ഹാജരാക്കാന്‍ തയ്യാറാണെന്നും സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ പറയുന്നു.

അതേ സമയം മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍, ജില്ലയില്‍ മറ്റൊരാളും ഇത്തരത്തില്‍ നികുതിവെട്ടിച്ചെന്നു സംശയമുയര്‍ന്നിരുന്നു. തിരുവനന്തപുരം സ്വദേശി അരുണ്‍കുമാറാണ് അത്. ഇരുവരും കോട്ടയത്തെ ആര്‍.ടി.ഓഫീസില്‍ വാഹനങ്ങള്‍ താത്കാലികമായി രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ സ്ഥിരമായി രജിസ്റ്റര്‍ചെയ്‌തെന്നാണു കണ്ടെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക