Image

ഇന്ത്യയെ കണ്ടെത്തലുമായി ബി ഉണ്ണികൃഷ്ണന്‍

Published on 12 November, 2017
ഇന്ത്യയെ കണ്ടെത്തലുമായി ബി ഉണ്ണികൃഷ്ണന്‍

സൂപ്പര്‍താര ബിഗ് ബഡ്ജറ്റ് ത്രില്ലര്‍ സിനിമകളില്‍ നിന്ന് ഒരു ഇടവേളയെടുത്ത് ഒരു ചെറിയ ചിത്രവുമായ് എത്തുകയാണ് ബി.ഉണ്ണികൃഷ്ണന്‍. സമകാലിക വിഷങ്ങളിലൂടെ യാത്ര തിരിക്കുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. നോട്ട് നിരോധനവും അതിനോടനുബന്ധിച്ച സംഭവ വികാസങ്ങളുമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല.ഇതേ പ്രമേയം അവതരിപ്പിച്ച രഞ്ജിത്മമ്മൂട്ടി ചിത്രം പുത്തന്‍പണത്തില്‍ നിന്ന് വ്യത്യസ്തമായി നോട്ട് നിരോധനം എങ്ങനെ ഒരു ശരാശരിക്കാരനെ ബാധിക്കുന്നുവെന്ന വിഷയത്തിലെ രാഷ്ട്രീയം ചോരാതെ അവതരിപ്പിക്കുകയാണ് ഇന്ത്യയെ കണ്ടത്തല്‍ എന്ന ചിത്രത്തിലൂടെ.

പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് നായക വേഷത്തിലെത്തുമെന്നാണ് സൂചന. തന്റെ പതിവ് ത്രില്ലര്‍ സ്വഭാവ സിനിമകളില്‍ നിന്നും മാറിയുള്ള ചിത്രമാവും ഉണ്ണിക്കൃഷ്ണന്‍ ഒരുക്കുക എന്നാണ് സൂചന.

ഇന്ത്യയെ കണ്ടെത്തല്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സുരാജിന്റെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും എന്നാണ് സൂചനകള്‍.
ഹാസ്യതാരത്തില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായ സുരാജിന്റെ ചുവടുമാറ്റം ശ്രദ്ധേയമായിരുന്നു. ഈയിടെ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്.

സുരാജ് നായകനായി സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രമാണ് ഇനി വരാനുള്ളത്. സുബില്‍ സംവിധാനം ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തില്‍ ക്ലര്‍ക്കായി എത്തുന്നു. നാല് ദശാബ്ദത്തോളമായി തിരുവനന്തപുരത്തെ കോടതിയില്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന അയ്യ പിള്ള എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക