Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വൈദിക പരിശീലന കേന്ദ്രം ആരംഭിച്ചു

Published on 12 November, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വൈദിക പരിശീലന കേന്ദ്രം ആരംഭിച്ചു

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വൈദിക വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി അമലോത്സവ സെമിനാരി പ്രസ്റ്റണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ഒന്പതിന് നടന്ന ചടങ്ങില്‍ ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മൈക്കിള്‍ ജി. കാന്പല്‍ ഒഎസ്എ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. 

വൈദത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിനോടു ചേര്‍ന്ന് വൈദിക പരിശീലനം കേന്ദ്രം ആരംഭിക്കാന്‍ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടനില്‍ വളര്‍ന്ന മൂന്നു വൈദിക വിദ്യാര്‍ഥികളെ ലഭിച്ചതെന്നും ബിഷപ് മൈക്കിള്‍ സന്ദേശത്തില്‍ പറഞ്ഞു. 

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍, സിഞ്ചെല്ലൂസ് റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, റവ. കാനന്‍ റോബര്‍ട്ട് ഹോണ്‍, ഫാ. റോബര്‍ട്ട് ബില്ലിംഗ്, ഫാ. ജോണ്‍ മില്ലര്‍, ഫാ. ഡാനിയേല്‍ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. മാത്യു മുളയോലില്‍, ഫാ. അജീഷ് കൂന്പുക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ ഷാരണ്‍ സിഎംസി, സിസ്റ്റര്‍ ഡോ. മേരി ആന്‍ സിഎംസി, സിസ്റ്റര്‍ റോജിറ്റ് സിഎംസി, വൈദിക വിദ്യാര്‍ഥികളായ റ്റിജു ഒഴുങ്ങാലില്‍, റ്റോണി കോച്ചേരി, ജെറിന്‍ കക്കുഴി, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക