Image

യുക്മ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണം; രചനകള്‍ സ്വീകരിക്കുന്ന അവാസാന തീയതി നവംബര്‍ 30

Published on 12 November, 2017
യുക്മ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണം; രചനകള്‍ സ്വീകരിക്കുന്ന അവാസാന തീയതി നവംബര്‍ 30

ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് യുകെ മലയാളികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രചനകള്‍ സ്വീകരിക്കുവാനുള്ള അവസാന തീയതി നവംബര്‍ 30ലേക്ക് നീട്ടുവാന്‍ യുക്മ സാംസ്‌കാരിക വേദി കമ്മിറ്റി തീരുമാനിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേര്‍തിരിച്ചുള്ള മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലാണ് രചനകളാണ് സമര്‍പ്പിക്കേണ്ടത്. 

ലേഖന വിഷയം (ജൂണിയേര്‍സ്) Social Media – A Necessary Evil (സാമൂഹ്യമാധ്യമം ഒരു അനിവാര്യ തിന്മ). സീനിയേർസ് Roots of Modern Exptariate Keralites - An Itnrospection (ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍, ഒരു പുനരന്വേഷണം)

2017 നവംബര്‍ ഒന്നിനു പത്തു വയസില്‍ താഴെയുള്ളവരെ സബ്ജൂണിയറായും പത്തു മുതല്‍ പത്തൊന്‍പതു വയസില്‍ താഴെയുള്ളവരെ ജൂണിയറായും പത്തൊന്‍പതു വയസും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂണിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂണിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 

കഥ, കവിത എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുത്തു രചനകള്‍ നല്‍കാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയില്‍ കുറയാത്തതും ഇരുപത്തിനാലു വരിയില്‍ അധികമാകാതെയുമിരിക്കണം. എല്ലാ മത്സര ഇനങ്ങളിലുമുള്ള രചനകള്‍ മുന്പ് പ്രസിദ്ധീകരിച്ചവയാവരുത്. രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ ഇമെയില്‍ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നന്പറോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്, ഫോണ്‍ നന്പര്‍, വിലാസം, ഇമെയില്‍, സബ്ജൂണിയര്‍/ജൂണിയര്‍/സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ, വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജായി നിര്‍ബന്ധമായും അയയ്‌ക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള രചനകള്‍usvedhi@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 30 നു മുന്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ നടത്തുന്ന വിധി നിര്‍ണയം അന്തിമമായിരിക്കുമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തന്പി ജോസ്, വൈസ് ചെയര്‍മാന്‍ സി.എ. ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള 07960357679, ഡോ. സിബി വേകത്താനം 07903748605, ജേക്കബ് കോയിപ്പള്ളി 07402935193, മാത്യു ഡൊമിനിക് 07780927397, കുര്യന്‍ ജോര്‍ജ് 07877348602.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക