Image

റുവി പള്ളിയിലെ ധ്യാനത്തിന് പരിസമാപ്തി: ഗാലയില്‍ 13 മുതല്‍

Published on 12 November, 2017
റുവി പള്ളിയിലെ ധ്യാനത്തിന് പരിസമാപ്തി: ഗാലയില്‍ 13 മുതല്‍

മസ്‌കറ്റ്: ഒമാനിലെ റുവി സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വിസി നയിച്ച കുടുംബ നവീകരണ ധ്യാനം വെള്ളിയാഴ്ച വൈകിട്ട് സ്‌നേഹവിരുന്നോടെ സമാപിച്ചു.

ഗാലാ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ നവംബര്‍ 13 ന് (തിങ്കള്‍) തുടങ്ങി 17 ന് (വെള്ളി) ധ്യാനം സമാപിക്കും. എല്ലാ ദിവസവും രാത്രി എട്ടു മുതല്‍ 10 വരെയാണ് ധ്യാനം. 

വിന്‍സെന്‍ഷ്യന്‍ സഭാ വൈദികനായ ഫാ. ഫ്രാന്‍സിസ് കര്‍ത്താനം ഡല്‍ഹി ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സേവനമനുഷ്ടിക്കുന്നു. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക