Image

ഗെയില്‍: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം - പ്രതിഷേധ സംഗമം

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 12 November, 2017
ഗെയില്‍: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം - പ്രതിഷേധ സംഗമം
റിയാദ്. സുരക്ഷാ പ്രശ്‌നം മറച്ച് നഷ്ട പരിഹാരത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് വിലയിടാന്‍ ശ്രമിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് കൈക്കൂലി നല്‍കി പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനും സമരത്തെ വിലക്കെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. പോലീസിനെ കയറൂരി വിട്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. 

ഹൈക്കോടതി നിശ്ചയിച്ച അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകള്‍ ജനത്തിന്റെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കമ്മീഷന്‍ തന്നെ നിര്‍ദേശിച്ച ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിച്ച് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കും വിധം പദ്ധതി റീ അലൈന്‍മെന്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമരം ചെയ്യുന്ന ജനങ്ങള്‍ എല്ലാം തീവ്രവാദികളാണെന്ന സര്‍ക്കാര്‍ വാദം പരിഹാസ്യമാണ്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ തങ്ങള്‍ തന്നെ നേതൃത്വം നല്‍കിയ സമരമായിരുന്നു ഇതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും മറന്നു പോകരുത്. ജനകീയ സമരങ്ങളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഭരണകൂട നിലപാടുകളെ എതിര്‍ക്കുന്നവര്‍ കേന്ദ്രത്തിന് ദേശവിരുദ്ധരാണെങ്കില്‍ സംസ്ഥാനത്തിന് അത് തീവ്രവാദികളാണെന്നതാണ് വ്യത്യാസം.

ജനങ്ങള്‍ നടത്തുന്ന ജീവല്‍ സമരത്തിന് സംഗമം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പദ്ധതി പ്രദേശത്ത് നിന്നുള്ള ഇരകള്‍ തങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങളും പോലീസ് നടത്തിയ അതിക്രമത്തിന്റെ ഭീകരതയും സദസ്സുമായി പങ്കുവെച്ചു. ഗെയില്‍ വിക്ടിംസ് ഫോറം ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി ടെലഫോണിലൂടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി രിയാദ് ഘടകം പ്രസിഡന്റ് സാജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. റജീന റഷീദ് വിഷയം അവതരിപ്പിച്ചു. ആര്‍. മുരളീധരന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ലത്തീഫ് ഓമശേരി, ഉമ്മര്‍ കക്കാട്, റഹ്മത്ത് തിരുത്തിയാട്, ഖലീല്‍ പാലോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും സലിം മൂസ നന്ദിയും പറഞ്ഞു.
ഗെയില്‍: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം - പ്രതിഷേധ സംഗമംഗെയില്‍: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം - പ്രതിഷേധ സംഗമംഗെയില്‍: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം - പ്രതിഷേധ സംഗമം
Join WhatsApp News
നാണക്കേട് 2017-11-12 17:36:41
എന്തുകൊണ്ട് ഫോമ, ഫോക്കാന, വേൾഡ് മലയാളി, ഗ്ലോബൽമലയാളി, സൌരയൂധ മലയാളി ഒന്നും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുകയോ പ്രസ്താവനകൾഇറക്കുകയോ ചെയ്യുന്നില്ല? അമേരിക്കന്മലയാളികൾക്ക് നാണക്കേടല്ലേ?
പ്രവാസി 2017-11-12 15:22:42
പ്രവാസി മലയാളികളെ നിങ്ങള്‍ ഇത്ര വിവര ദോഷികള്‍ ആയല്ലൊ. നിങ്ങള്‍ താമസിക്കുന്ന ഗള്‍ഫ് നാടുകളില്‍ പാചക വാതകം ചുമന്നു കൊണ്ടു വന്നാണോ തരുന്നത്? ബുര്‍ജ് ഖലീഫയുടെ നൂറാം നിലയില്‍ പാചകത്തിനു ഉപയോഗിക്കുന്നത് കുക്കിംഗ് ഗ്യാസല്ലേ?
അവിടെയൊക്കെ വാതക പൈപ്പ് ആകാം. പക്ഷെ മുക്കം പോലെ ചെറിയൊരു സ്ഥലത്തു കൂടെ പൈപ്പ് ലൈന്‍ പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്നു വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരാണോ നിങ്ങള്‍?
പ്രതിരോധ കുത്തി വയ്പുകള്‍ ദോഷം ചെയ്യുമെന്നു പറയുന്ന മതമ്ലിക വാദികളാണു ഇതിനും പിന്നിലെന്നു കരുതുന്നു. പ്രതിരോധ കുത്തിവയ്പ് ഇല്ലാതിരുന്ന കാലത്ത് മനുഷ്യന്റെ ആയുസ് 40 വയസ്. ഇന്ന് 70. വസൂരി പൊലുള്ള മഹാരോഗങ്ങള്‍ മനുഷ്യരാശിയെ കുട്ടക്കൊല ചെയ്തു. അതില്‍ നിന്നൊക്കെ മോചനം തന്നത് വാക്‌സിനുകളാണ്. പൊങ്ങച്ചം പറയുന്ന ഒരു മതവുമല്ല മനുഷ്യനെ രക്ഷിച്ചത്
ഇനിയും വിവര ദോഷികളാകരുത്‌ 
jayan 2017-11-13 02:33:29
വസ്തുത മനസിലാക്കാതെ പ്രതികരിക്കരുത് ഗ്യാസ് പൈപ്പ് ലൈന്‍ ആരും എതിരല്ല അത് ജനവാസ മേഖലയില്‍ കൂടി ആകുമ്പോള്‍ പാലിക്കേണ്ട മിനിമം കാര്യങ്ങളില്‍ ജാഗ്രതകുറവ് അഭിഭാഷക കമ്മിഷന്‍ നിര്‍ദേശിച്ച പൈപ്പ് ക്വാളിറ്റി, ഭുമി ഏറ്റു എടുക്കുന്നതില്‍ പാലിക്കേണ്ട മാനധണ്ടം ഇതൊന്നും പാലിക്കപെട്ടില്ലില്ല നിരവധി ഇരകളുമായി ഞാന്‍ സംസാരിച്ചിരുന്നു ഇരുപത്തിനാല് അടി വീതിയില്‍ പൈപ്പ് ലൈന്‍ പോകുന്നു മുപ്പത്തിയന്ജ് അടിയാണ് വേണ്ടത് അത് ജനവാസ മേഖലയില്‍ എങ്ങെനെ നടപ്പാക്കും കടലില്‍ കൂടി കൊണ്ടുപോകാന്‍ പദ്ധതി ഇട്ട പൈപ്പ് ലൈന്‍ എങ്ങെനെ ജനവാസ മേഖലയില്‍ കൂടി പോകുന്നു പിന്നെ ഈ പൈപ്പ് ലൈന്‍ കൊണ്ട് കേരളത്തിന് ഒരു ഗുണവും ഇല്ല കൊച്ചിയില്‍ നിന്ന് പാചകവാതകം ബംഗ്ലൂര്‍ മംഗലാപുരം എത്തിക്കണം അതിന് അഞ്ഞൂറ് കിലോമീറ്റെര്‍ കേരളത്തിലെ പാവപെട്ട അഞ്ചു സെന്റ്‌ പത്തുസെന്റെ ഭുമിയില്‍ തമാസിക്കുന്ന അവരുടെ നെഞ്ജത്തുകൂടിതന്നെ വേണോ പൈപ്പ് ലൈന്‍ ആരണ്ടേ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കണ്ടു നില്‍ക്കാന്‍ നല്ല രസമാണ് സ്വന്തം അമ്മക്ക് വരുമ്പോള്‍ മനസിലാകും പിന്നെ ഗള്‍ഫില്‍ ഒരുപാട് സ്ഥലമുണ്ട് പൈപ്പ് ലൈന്‍ പോകാന്‍ ജനവാസ മേഖലയില്‍ എങ്ങും ഗള്‍ഫില്‍ പൈപ്പ് ലൈന്‍ ഇട്ടിട്ടില്ല താമസ സ്ഥലങ്ങളില്‍ നിന്ന് ഇരുന്നൂറും മുന്നുറും കിലോമീറ്റര്‍ അകലയാണ് പൈപ്പ് ഇട്ടിരിക്കുന്നത്  പിന്നെ നാട്ടില്‍ ഇടുന്ന പൈപ്പ് ലൈന്‍ അതില്‍ കൂടി ഓരോ വീട്ടുകാര്‍ക്കും ഓരോ ഗ്യാസ്  കണഷന്‍ കൊടുക്കില്ല  ആളുകളുടെ വിചാരം ആവിശ്യമുള്ളത് ടാപ്പ്‌ വെച്ച് എടുക്കാമെന്നാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക