സുരക്ഷാകാരണം: രാഷ്ട്രപതിയുടെ മകള്‍ ഇനി ഇന്റഗ്രേഷന്‍ വകുപ്പില്‍
Published on 13 November, 2017
മുംബൈ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ
എയര്‍ഹോസ്റ്റസുമായ സ്വാതിയെ സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി
നിയമിച്ചു. ദീര്‍ഘദൂര വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസായിരുന്ന സ്വാതിയ എയര്‍ ഇന്ത്യ
ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലേക്കാണ് മാറ്റി
നിയമിച്ചിരിക്കുന്നത്.
രാഷ്ട്രപതിയുടെ മകള്‍ എന്നനിലയില്‍ സുരക്ഷ
ജീവനക്കാരുടെ അകമ്പടിയും സ്വാതിക്കൊപ്പമുണ്ട്. അതേസമയം സുരക്ഷാ വലയത്തോടെ
സ്വാതിക്ക് എയര്‍ ഹോസ്റ്റസായി ജോലി ചെയ്യാനാവില്ലെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍
പറഞ്ഞു. 2007 മുതല്‍ സ്വാതി എയര്‍ ഇന്ത്യയിലാണ് ജോലി
ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല