Image

ജര്‍മ്മന്‍ തൊഴിലില്ലായ്മ വേതനം ഭാവിയില്‍ സൂപ്പര്‍മാക്കറ്റ്കള്‍ വഴി വിതരണം ചെയ്യും

ജോര്‍ജ് ജോണ്‍ Published on 13 November, 2017
ജര്‍മ്മന്‍ തൊഴിലില്ലായ്മ വേതനം ഭാവിയില്‍ സൂപ്പര്‍മാക്കറ്റ്കള്‍ വഴി വിതരണം ചെയ്യും
ബെര്‍ലിന്‍: ജര്‍മ്മന്‍ തൊഴിലില്ലായ്മ വേതനം താമസിയാതെ ജര്‍മ്മനിയിലെ സൂപ്പര്‍മാക്കറ്റ്കള്‍ വഴി വിതരണം ചെയ്യും. ഇപ്പോള്‍ ഓരോ എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചുകളില്‍ പ്രത്യേകമായി സ്ഥാപിച്ചിരിക്കുന്ന ക്യാഷ് ടെല്ലറുകളിലൂടെയാണ് തൊഴിലില്ലായ്മ വേതന വിതരണം നടത്തുന്നത്. ഇത് എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചുകള്‍ക്ക് അധിക ചിലവ് ഉണ്ടാക്കുന്നു. ക്യാഷ് ടെല്ലറുകള്‍ സ്ഥാപിക്കുക, ഇവ നിലനിറുത്തുക, പണം നിറയ്ക്കുക എന്നീ ചിലവുകള്‍ ലാഭിക്കാനാണ് പുതിയ സൂപ്പര്‍മാക്കറ്റ്കളലൂടെയുള്ള വിതരണത്തിലേക്ക് മാറുന്നത്.

തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുള്ള ഓരോരുത്തര്‍ക്കും ഒരു ബാര്‍കോഡ് നല്‍കും. ഇതുമായി സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ ചെല്ലുമ്പോള്‍ ബാര്‍കോഡ് പരിശോധിച്ച് ക്യാഷ് പെയ്‌മെന്റ് നടത്തുകയോ ആ കടയില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ വിലയില്‍ വകയിരുത്തുകയോ ചെയ്യാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുറമെ ഡ്രഗ്‌സ്‌റ്റോറുകളും ഈ വേതന വിതരണത്തിന് ഉപയോഗിക്കും. ഇപ്പോള്‍ റവെ, പെനി, റിയാല്‍, ഡിഎം, റോസ്മാന്‍ എന്നീ സൂപ്പര്‍മാക്കറ്റ്കളും, ഡ്രസ്‌സ്‌റ്റോറുകളുമാണ് ജര്‍മ്മന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചുകള്‍ ഈ തൊഴിലില്ലായ്മ വേതനവിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.


ജര്‍മ്മന്‍ തൊഴിലില്ലായ്മ വേതനം ഭാവിയില്‍ സൂപ്പര്‍മാക്കറ്റ്കള്‍ വഴി വിതരണം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക