Image

പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും?

Published on 13 November, 2017
പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും?

അഞ്ജലി മേനോന്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നസ്‌റിയയുടെ മടങ്ങി വരവ്, സംവിധായകന്‍ രഞ്ജിത്തിന്റെ അച്ഛന്‍ വേഷം എന്നിങ്ങനെ പ്രത്യേകതകളോടെയാണ് ചിത്രം എത്തുന്നത്. നിവിന്‍ പോളിയും ചിത്രത്തിലുണ്ടെന്നാണ് പുതിയ വിവരം.

ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. പാര്‍വതിയാണ് നായികയായി എത്തുന്നത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യ്ത ബാംഗ്ലൂര്‍ ഡേയ്‌സിലെ ദുല്‍ഖര്‍-നവിന്‍ പോളി നസ്രിയ ജോഡി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു അതിനു പിന്നാലെയാണ് പൃഥ്വിരാജ്-നിവിന്‍ പോളി നസ്രിയ ജോഡി ഒരുങ്ങുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക